തിരുവനന്തപുരം : ഏറെ കൊട്ടിഘോഷിച്ച ഓപ്പൺ ഡബിള്‍ ഡെക്കര്‍ ബസില്‍ നഗരം കാണാനിറങ്ങിയവര്‍ പെരുവഴിയിലായി. വ്യാഴാഴ്ചയായിരുന്നു സംഭവം.
പറന്നുയരുന്ന വിമാനം കാണാന്‍ ശംഖുമുഖത്ത് നിര്‍ത്തി യതായിരുന്നു യാത്രക്കാരുമായി വന്ന ബസ്.പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോൾ വണ്ടി അനങ്ങിയില്ല.നിങ്ങൾ വിമാനത്തിൽ പൊയ്ക്കോ എന്ന് കെറുവിച്ച മട്ട്.ഇപ്പ ശരിയാക്കി തരാം എന്ന പപ്പു സ്റ്റൈലിൽ ഡ്രൈവർ വീണ്ടും വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യാത്രക്കാർ ഇറങ്ങി ബസ് തള്ളിക്കൊടുത്തു.താമസിയാതെ ആന ചിഹ്നം വിളിച്ചു.പിന്നെ ഏതാണ്ട് ആനയുടെ കാലിലെ ചങ്ങലക്കിലുക്കത്തിന് സമാനമായ ശബ്ദത്തോടെ യാത്ര തുടർന്നു. യാത്രയുടെ ആവേശത്തിലായത് കാരണം ആരും പരാതി പറഞ്ഞില്ല എന്ന് മാത്രം !