ദുബായ് : ഈദുല്‍ ഫിത്തര്‍ അവധി അടുത്തെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രാക്കൂലിയില്‍ വന്‍ വര്‍ധനവ്.മെയ് ഒന്ന് മുതല്‍ അഞ്ചുവരെയാണ് ഈദ് അവധി.നാട്ടിലേക്ക് പോകാനുള്ള വന്‍തിരക്ക് കണക്കിലെടുത്ത് ഈ ദിവസങ്ങളില്‍ നാല്‍പ്പത് മുതല്‍ അറുപത് ശതമാനം വരെയാണ് നിരക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്.
യുഎഇയിൽ നിന്ന് കൊച്ചി,കോഴിക്കോട്,കണ്ണൂര്‍,തി രുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 ദിര്‍ഹം അഥവാ ഏകദേശം 42000 രൂപ നിലവാരത്തിലെത്തിയേക്കുമെന്നാണ് സൂചനകൾ.എന്നാല്‍ ദുബായ്-മുംബൈ റൂട്ടില്‍ ഇത് 28500 രൂപയാണ്.ശ്രീലങ്കയിലേക്കും കേരളത്തിലേക്കുള്ളതിനേക്കാൾ പകുതി ചാർജ് മാത്രമാണ് ഉള്ളത്.