NEWS

ആദ്യം ഉറങ്ങുന്ന പാപ്പാന് കാവൽ നിന്നു, പിന്നെ സംഭവിച്ചത് !

നയും പാപ്പാനും തമ്മിലുള്ള നിരവധി സ്നേഹ ബന്ധത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.ഒരു ആനയ്ക്ക് തന്റെ പാപ്പാൻ എപ്പോഴും പ്രിയപ്പെട്ടവനാണ്.ആനയുടെ എല്ലാ കാര്യങ്ങളും നോക്കി സ്വന്തം മക്കളെപ്പോലെ ആനയെ കൊണ്ടു നടക്കുന്നവരാണ് പാപ്പാന്മാർ. ആനയ്ക്ക് മദം ഇളകുമ്പോൾ പോലും ചില പാപ്പാന്മാർ അവരെ ഉപദ്രവിക്കാൻ വിഷമിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.മദപ്പാട് ഇളകുമ്പോൾ അറിയാതെ പാപ്പാനെ ഉപദ്രവിക്കുകയും ചിലപ്പോൾ പാപ്പാൻ മരിച്ചു പോകുകയും ചെയ്യുമ്പോൾ പിന്നീട് അതോർത്ത് ജീവിതകാലം മുഴുവൻ കണ്ണീർ ഒഴുക്കുന്ന ആനകളുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്.ഇതിൽ സത്യം എത്രത്തോളം ഉണ്ട് എന്നുള്ളത് നമുക്ക് അറിയില്ല.എന്നിരുന്നാലും ആനകൾക്ക് പാപ്പാനോടുള്ള സ്നേഹം വളരെയധികമാണ് എന്നുള്ളതിന് സംശയമില്ല.അത്തരത്തിലൊരു ആനയും പാപ്പാനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് പത്തനംതിട്ടയിൽ നിന്നും പുറത്തു വരുന്നത്.
മലയാലപ്പുഴ രാജൻ എന്ന ആനയുടെയും അവന്റെ പാപ്പാനായ മണികണ്ഠന്റെയും കഥയാണ് ഇത്. ക്ഷീണം കാരണം ആനയ്ക്ക് അരികിൽ കിടന്ന് മണികണ്ഠൻ ഉറങ്ങി.ഏതാണ്ട് ഒരു മണിക്കൂറോളം ആന മണികണ്ഠനെ നോക്കി അടുത്തുതന്നെ നിന്നു.ശേഷം ഉറങ്ങുന്ന മണികണ്ഠനെ ശല്യപ്പെടുത്താതെ ആന മണികണ്ഠന് അടുത്തുതന്നെ കിടന്നുറങ്ങുകയായിരുന്നു.അതും മണികണ്ഠന് ഒരു ശല്യവും ഉണ്ടാക്കാതെ.അത്രയും സ്നേഹത്തോടെ ഒരുമിച്ച് കിടന്നുറങ്ങുന്ന ആനയുടെയും പാപ്പാന്റെയും സ്നേഹബന്ധം എത്രത്തോളം ആയിരിക്കും എന്നാണ് നാട്ടുകാർ പറയുന്നത്.അവരിലാരോ എടുത്ത വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള മലയാലപ്പുഴ ക്ഷേത്രത്തിലേതാണ് ഏകദേശം 55 വയസ്സുള്ള രാജൻ.ഏഴ് വർഷമായി മണികണ്ഠനാണ് രാജന്റെ പാപ്പാൻ.

Back to top button
error: