CrimeKeralaNEWS

ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.കേസില്‍ ഹർജിയിൽ കോടതി മുൻപ് വിശദമായ വാദം കേട്ടിരുന്നു .

ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലിന് സിംഗിൾ ബഞ്ചാണ് വിധി പറയുക. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് ദിലീപിൻ്റെ ആവശ്യം .

Signature-ad

എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിൽ സി ബി ഐ അന്വേഷണത്തിന് നിർദേശിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹർജി തീർപ്പാക്കുന്നതു വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിൻ്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.

എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ വാദത്തിനിടെ ശക്തമായി എതിർത്തിരുന്നു. വധ ഗൂഢാലോചനാ കേസിൻ്റെ തുടർ നടപടികളിൽ പ്രോസിക്യൂഷനും ദിലീപിനും ഇന്നത്തെ ഹൈക്കോടതി വിധി നിർണ്ണായകമാണ്.

Back to top button
error: