വീട്ടിലെ ഓരോ പ്രശ്നങ്ങളും ആലോചിച്ച് ഉറങ്ങാൻ കിടക്കുന്നവരുണ്ട്.പക്ഷെ ഉറക്കം വരില്ല.നെഗറ്റീവായുള്ള ചിന്ത വെെകി ഉറങ്ങുന്നതിന് കാരണമാകും.പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാന്‍ കിടക്കുക, അപ്പോള്‍ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും.കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുന്‍പ് അടുത്ത ദിവസത്തെ കാര്യം പ്ലാന്‍ ചെയ്യാനും സന്തോഷകരമായ കാര്യങ്ങള്‍ ചിന്തിക്കാനും സമയം കണ്ടെത്തുക.ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.
നമ്മുടെ ആരോഗ്യം എന്നത് ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യം കൂടി ഉള്‍പ്പെടുന്നതാണ്.മനസ് രോഗാതുരമായാല്‍ ശരീരവും രോഗബാധിതമാകും. മാനസികാരോഗ്യമുണ്ടെങ്കില്‍ ഒരു പരിധി വരെ ആ ഇച്ഛാശക്തി കൊണ്ട് നമുക്ക് രോഗങ്ങളോട് പൊരുതുകയുമാകാം. പലരുടേയും മാനസിക പ്രശ്‌നമാണ് നെഗററീവ് ചിന്തകള്‍.ഇത്തരം ചിന്തകള്‍ നമ്മില്‍ നെഗറ്റീവ് ഊര്‍ജം കുത്തി നിറയ്ക്കും.ഇത് നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തേയും ബാധിയ്ക്കുകയും ചെയ്യും.മനസിലെ നെഗററീവ് ചിന്താഗതികള്‍ നീക്കി നിര്‍ത്താന്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ.
നാം ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ ആ പ്രവൃത്തിയില്‍ മനസ് കൂടി ഉണ്ടാകണം അതായത് ചെയ്യുന്ന പ്രവൃത്തിയില്‍ ഏകാഗ്രതയോടെ മനസര്‍പ്പിയ്ക്കണം. ഇതിലൂടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ചിന്തകളെ ഒരു പരിധി വരെ പിടിച്ച് കെട്ടാന്‍ സാധിയ്ക്കും.ഏകാഗ്രതാ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് യോഗ, ധ്യാനം എന്നിവ പരിശീലിയ്ക്കുന്നത്.
ഇതു പോലെ മനസില്‍ വിഷമമുണ്ടാകുന്നതിന്, ആശങ്കയും ഉത്കണ്ഠയുമുണ്ടാകുന്നതിന് ചിന്തകള്‍ ഒരു കാരണമാണ്.കഴിഞ്ഞതിനെ കുറിച്ച് വിഷമിച്ചതു കൊണ്ടോ വരാനിരിയ്ക്കുന്നതിനെ കുറിച്ച് ആശങ്കപ്പെട്ടതു കൊണ്ടോ കാര്യമില്ലെന്ന അടിസ്ഥാന തത്വം തിരിച്ചറിയണം.നാം ജിവിയ്ക്കുന്ന വര്‍ത്തമാന കാലം ആസ്വദിച്ച് ജീവിയ്ക്കുക. കഴിഞ്ഞു പോയത് കഴിഞ്ഞു. അത് മാറ്റാന്‍ നമുക്ക് സാധിയ്ക്കില്ല.
നമ്മുടെ മനസില്‍ നാമറിയാതെ പോലും നെഗറ്റീവിറ്റി കുത്തി നിറയ്ക്കുന്ന ചിലതുണ്ട്.മറ്റുളളവരെ കുറ്റം പറയുക, ഗോസിപ്പുകളുണ്ടാക്കുക, മറ്റുള്ളവരെ കുറിച്ച് ചര്‍ച്ച ചെയ്യുക എന്നിവ താല്‍ക്കാലിക സന്തോഷം പലര്‍ക്കും നല്‍കും.ഇതിലൂടെ സന്തോഷം കണ്ടു പിടിയ്ക്കുന്നവരുണ്ട്.സ്ഥിരം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരുമുണ്ട്.എന്നാല്‍ ഇത്തരം കാര്യങ്ങള്‍ താല്‍ക്കാലിക സന്തോഷം മനസില്‍ നിറയ്ക്കുമ്പോഴും നിങ്ങളുടെ മനസില്‍, തലച്ചോറില്‍ ഇതുണ്ടാക്കുന്നത് നെഗറ്റീവ് എനര്‍ജിയാണെന്ന തിരിച്ചറിയുക.
ഇതു പോലെ വെറുതെയിരിക്കുന്നത് പലപ്പോഴും നെഗറ്റീവ് ചിന്തകള്‍ കുത്തി നിറയ്ക്കും.പ്രതീക്ഷകള്‍ കൈവിടരുത്. നല്ലതു വരുമെന്ന് ചിന്തിയ്ക്കുക. ഇതേ നല്ല ചിന്തകള്‍ മറ്റുള്ളവരുടെ കാര്യത്തിലും വേണം.ഇതു പോലെ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസങ്ങളും ഉണ്ടാകുമ്പോഴും ഒന്നിലും അമിത പ്രതീക്ഷ വയ്ക്കാതിരിയ്ക്കുക.