കൊല്ലം: ഒരേസമയം പൊലീസിനും കരാറുകാർക്കുമെതിരെ സമരം സംഘടിപ്പിച്ച് ലക്ഷങ്ങൾ തട്ടുന്ന സംഘം പൊലീസ് നിരീക്ഷണത്തിൽ.ജില്ലയിലെ പ്രമുഖ കെഎസ്യു – യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടതാണ് സംഘമെന്നാണ് സൂചന. അടുത്തസമയത്ത് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചുകളും നിർമാണ പ്രവർത്തനങ്ങൾക്കെതിരായ പ്രതിഷേധങ്ങളും സ്പോൺസർ ചെയ്തത് ഈ തട്ടിപ്പുസംഘമാണെന്നതിനുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ശക്തികുളങ്ങര സ്റ്റേഷനിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച സമരമാണ് ഈ നിരയിൽ ഒടുവിലത്തേത്.നഗരത്തിലെ ചില സുപ്രധാന പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരിൽനിന്ന് സംഘം ഇതിനകം ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്.
കരാറുകാർ ഏറ്റെടുത്ത വൻകിട പദ്ധതികളെക്കുറിച്ച് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഭീഷണിപ്പെടുത്തിയുമാണ് ലക്ഷങ്ങൾ കൈക്കലാക്കുന്നത്.വൻ സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടാകുമ്പോൾ ഒരാളിന്റെ പക്ഷംപിടിച്ച് എതിരാളിക്കെതിരെ വ്യാജ പരാതിനൽകുക, തുടർന്ന് പൊലീസിനെതിരെ മാർച്ച് സംഘടിപ്പിക്കുക തുടങ്ങിയ പരിപാടികളാണ് സംഘത്തിന്റെ തന്ത്രം.പ്രതിഷേധ മാർച്ചിന് ശേഷം പക്ഷംചേർന്ന ഇടപാടുകാരനിൽനിന്ന് വൻതുക പാരിതോഷികമായി കൈപ്പറ്റും. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലയിലെ നേതൃത്വം കയ്യാളുന്ന നാലുപേരാണ് പ്രധാനമായും ഇത്തരത്തിൽ സാമ്പത്തിക ഇടപാടുകൾ
നടത്തുന്നത്.ജില്ലയിലെ ഒരു കരാറുകാരന്റെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലാണ് ഇവർ.