മലയാളി വിവാഹ സങ്കൽപ്പങ്ങളിൽ നിന്ന് ഒരിക്കലും മായാത്ത കാഴ്ചയാണ് പാലും , മുല്ലപ്പൂവും ഉള്ള ആദ്യരാത്രി.വിവാഹത്തിന് ഇന്ത്യയിൽ പരമ്പരാഗതമായ ചില രീതികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആദ്യ രാത്രിയിൽ ഗ്ലാസ് നിറയെ പാലുമായി മണിയറയിലേക്കു മന്ദം മന്ദം കടന്നു വരുന്ന നവവധു.ചിലയിടങ്ങളിൽ വെറും പാൽ മാത്രമല്ല ഇങ്ങനെ നൽകുന്നത്.പാലിൽ കുങ്കുമം, മഞ്ഞൾ, പഞ്ചസാര, കുരുമുളക്, ബദാം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്ന പതിവുമുണ്ട്.
ഇന്ത്യ ഒരു കര്‍ഷക രാജ്യമായതിനാൽ ഇന്ത്യക്കാരുടെ ജീവിതത്തില്‍ പശുവിനും , പാലിനും വളരെയധികം പ്രാധാന്യമുണ്ട്.പാല്‍ കുടിച്ചുകൊണ്ട് പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഉണ്ടാകുമെന്നായിരുന്നു പുരാതന ഇന്ത്യയിലെ വിശ്വാസം. കല്യാണ ദിവസത്തെ ആഘോഷവും , അലച്ചിലും കഴിയുമ്പോൾ ശരീരം വല്ലാതെ ക്ഷീണിക്കുന്നു.ഇതിന് ശേഷം പാൽകുടിച്ചാൽ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നു.
പാലിൽ ചേർക്കുന്ന കുങ്കുമപ്പൂ എൻഡോർഫിനുകൾ അല്ലെങ്കിൽ ‘ഹാപ്പി ഹോർമോൺ’ റിലീസ് ചെയ്യാൻ സഹായിക്കുന്നു.ഇത് സന്തോഷവും , ശാന്തതയും പ്രദാനം ചെയ്യുന്നു.പാൽ പഞ്ചസാരയുമായി സംയോജിപ്പിക്കുമ്പോൾ എല്ലാ പോഷകങ്ങളും അടങ്ങിയ ഊർജ്ജദായക പാനീയമാകും. മഞ്ഞൾ, കുരുമുളക് ചേരുമ്പോൾ ആദ്യരാത്രിയിലെ പാൽ ആന്റി ബാക്ടീരിയൽ ഘടകങ്ങളുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പാനീയമാകും.
പാല്‍ നന്മയുടെയും ഐശ്വര്യത്തിന്റെയും ലക്ഷണം എന്നാണ് പൊതുവെയുള്ള വിശ്വാസം. അതുകൊണ്ട് പെണ്ണ് എല്ലാ ഭാഗ്യങ്ങളും പുരുഷന്റെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരുന്നു എന്നതാണ് ആദ്യരാത്രിയില്‍ സ്ത്രീ പാലുമായി വരുന്നതു കൊണ്ട് സൂചിപ്പിക്കുന്നത്.
ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാല്‍ നല്ലതാണെന്നും വിശ്വാസമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ പാല്‍ തിളപ്പിച്ച് ഗൃഹപ്രവേശ ചടങ്ങ് നടത്തുന്നത്.
ഇതിനൊക്കെ പുറമേ ആയുര്‍വേദ പ്രകാരം പാല്‍ സ്ഥിരമായി കുടിക്കുന്നത്
പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും , ശരീരത്തിലെ വാത, പിത്ത പ്രകൃതം തുലനം ചെയ്യാനും ,ലൈംഗികശക്തി വര്‍ധിപ്പിക്കാനും , സ്ത്രീപുരുഷഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും അത് വഴി നല്ല ഉറക്കം ലഭിക്കാനും കഴിയും.മാത്രമല്ല നമ്മുടെ ചുറ്റുപാടിൽ ലഭ്യമാകുന്ന ഏറ്റവും ചിലവ് കുറഞ്ഞ സമ്പൂർണ്ണ സമീകൃതാഹാരവും പാലാണ്.
എന്നാൽ, കാലം മാറിയതിന് പിന്നാലെ ഇത്തരം സങ്കല്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.പാലിന് പകരം ബിയറും , വൈനും ഒക്കെ പരീക്ഷിക്കുന്നവരാണ് പുതുതലമുറ.ഇത് ശരീരത്തിന് ദോഷമാണെന്ന കാര്യം പറയണ്ടതില്ലല്ലോ?പാലിന് പകരമായി ബിയറും , വൈനും കൂടുതല്‍ ലഹരി സമ്മാനിക്കുന്ന വിദേശമദ്യങ്ങളും ഇന്നത്തെ യുവത്വം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ ക്ഷീണവും , അവശതയും നല്‍കാന്‍ മാത്രമെ ഇതുകൊണ്ട് സാധിക്കു.
പാല്‍ നുണഞ്ഞ് സംസാരിച്ച് ഇരിക്കുന്നതിന്റെ ത്രില്‍ ബിയര്‍ സമ്മാനിക്കുന്നില്ല. പുരുഷന്‍മാര്‍ ബിയര്‍ കുടിക്കുന്നതിലൂടെ ലൈംഗിക ആവേശം അമിതമായി തോന്നാനും പങ്കാളിയെ നിര്‍ബന്ധിച്ച് രതിക്രീഡകളിലേക്ക് ക്ഷണിക്കാനും അത് മാനസികപ്രശ്നത്തിനും കാരണമാകും.മദ്യം ഉപയോഗിച്ചുള്ള പങ്കുവെക്കല്‍ പിന്നീടുള്ള കുടുംബ ജീവിതത്തിനും തിരിച്ചടികള്‍ സമ്മാനിക്കും.
ബിയറിലെ ആൽക്കഹോളിന്റെ അംശം ചിലപ്പോള്‍ പങ്കാളിയെ തളര്‍ത്തിയേക്കാം.ബിയറിന്റെ രുചി ഇഷ്‌ടപ്പെടാത്ത പെണ്‍കുട്ടികള്‍ ഛർദ്ദിക്കുകയും തളര്‍ന്നു ഉറങ്ങി പോകുന്നതിനും കാരണമാകും. വിവാഹത്തിന്റെ തിരിക്കില്‍ നിന്ന് മോചനം നേടി കിടപ്പറയില്‍ എത്തുമ്പോള്‍ ക്ഷീണം ശരീരത്തെ പിടികൂടിയിട്ടുണ്ടാകും.ഈ സമയം ബിയര്‍ ഒരിക്കലും അനുയോജ്യമല്ല. ബിയറിലുള്ള പ്രോബയോട്ടിക്കുകളും , വൈറ്റമിൻ ബിയും നിങ്ങളുടെ മൊത്തം ആരോഗ്യത്തെ ബലപ്പെടുത്തുമെന്ന് തോന്നുമെങ്കിലും വിപരീതമായി മാത്രമെ ഫലം ലഭിക്കുകയുള്ളൂവെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു.