തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സാ ബില്ലിന്‍റെ തുകയനുവദിച്ച് ഇറക്കിയ ഉത്തരവ് റദ്ദാക്കി.ഏപ്രിൽ 13 ന് ഇറക്കിയ ഉത്തരവാണ് പിഴവ് കാരണം റദ്ദാക്കിയത്.
അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയതിന്‍റെ തുകയാണ് ഇത്. മാര്‍ച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13നാണ് തുകയനുവദിച്ച് ഉത്തരവിറങ്ങിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പ് തുകയനുവദിച്ച ഉത്തരവ് റദ്ദാക്കിയത്.യാത്രയുടെ തിയതി ജനുവരി 11 മുതല്‍ 27 വരെയെന്നതിന് പകരം 26 വരെയെന്നാണ് ഉത്തരവില്‍ രേഖപ്പെടുത്തിയത്.ഇതാണ് റദ്ദാക്കാനുള്ള കാരണം.