പാക്കിസ്ഥാൻ ഗാനം കേട്ടതിന് രണ്ട് കുട്ടികളെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. പതിനാറും പതിനേഴും വയസ് പ്രായമുള്ള ആൺകുട്ടികൾക്കെതിരെയാണ് കേസ്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
പാക് ബാലതാരം ആയത് ആരിഫിന്റെ “പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശിയായ ആശിഷ് പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
40 സെക്കൻഡിൽ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു.