NEWS

എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു; വാന്‍ ഡ്രൈവറെ 24 മണിക്കൂറിനുള്ളിൽ പൊക്കി പൊലീസ് 

മുംബൈ :വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവറെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശിയായ സന്ദീപ് ദാല്‍വി(35) ആണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഉല്‍വേയിലെ ഒരു എ.ടി.എമ്മില്‍ പണം നിറയ്ക്കുകയും സുരക്ഷാജീവനക്കാരന്‍ കാവല്‍നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് വാനും അതിനുള്ളിലെ പണപ്പെട്ടിയുമായി സന്ദീപ് കടന്നത്.

Back to top button
error: