യൂറിക് ആസിഡിന്റെ അളവ്കൂടി സന്ധിവേദനയാൽ കഷ്ടപ്പെടുന്നവർക്ക് പരിഹാരമായി ഇതിവിടെ കുറിക്കുന്നു.പ്രത്യേകിച്ച് പ്രവാസികൾ ശ്രദ്ധിക്കുക
യൂറിക് ആസിഡ് കൂടിയാൽ കൈകാൽ മുട്ടുകൾക്കും കാലിന്റെ വിരലുകൾക്കുമൊക്കെ വല്ലാത്ത വേദന അനുഭവപ്പെടും.ആശുപത്രിയിൽ പോയാൽ ഡോക്ടർമാർ മരുന്ന് കുറിച്ച് തരും.പിന്നെ യൂറിക്കാസിഡിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പറയും. പ്രത്യേകിച്ച് മാംസാഹാരങ്ങൾ(റെഡ്മീറ്റ്), മത്സ്യയിനത്തിൽ മത്തി(ചാള), ചെമ്മീൻ, സൂത(ട്യൂണ)ഇവയും, കിഴങ്ങ് വർഗ്ഗങ്ങൾ, പയർ പരിപ്പ്, ക്വാളിഫ്ലവർ, കാബേജ്, എണ്ണയിൽ വറുത്ത സാധനങ്ങൾ, സോഡാപാനീയങ്ങൾ(പെപ്സി, കോള)അങ്ങിനെ പോകുന്നുണ്ട് ആ വലിയ നിര.
എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലാതെ ഇതിന് ഏറ്റവും നല്ല ചികിത്സയുണ്ട്.സീമമല്ലി (അറബിയിൽ “ബഗ്ദൂനിസ് “) എന്നറിയപ്പെടുന്ന ഒരുകെട്ട് ഇല വൃത്തിയായി കഴുകി ഏകദേശം ഒരു ലിറ്റർ വെളളത്തിൽ നന്നായി തിളപ്പിക്കുക.പിന്നീട് ആറിയതിനുശേഷം കാലത്ത് വെറുംവയറ്റിൽ ഒരു ഗ്ലാസും രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസും കുടിക്കുക.ഏകദേശം ഒരാഴ്ചത്തെ ഉപയോഗം കൊണ്ടുതന്നെ നല്ല വിത്യാസം അനുഭവപ്പെടും.മല്ലിയില പോലെ തോന്നുമെങ്കിലും ഇത് മല്ലിയില അല്ല.നാട്ടില്‍ അത്ര സുലഭവുമല്ല പക്ഷെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് സര്‍വ്വസാധാരണമായി വാങ്ങാന്‍ കിട്ടും.
പാര്‍സ്ലി എന്നും ഇതറിയപ്പെടുന്നു. നമ്മുടെ നാട്ടില്‍ സുലഭമല്ലാത്ത ഇത് കാഴ്ചയില്‍ മല്ലിയിലയോട് സാമ്യമുള്ള ഒന്നാണ്. ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള ഒന്നാണിത്. സീമമല്ലിയെന്നാണ് ഇത് അറിയപ്പെടുന്നത്. സാലഡിലും മറ്റും ചേര്‍ത്തു കഴിയ്ക്കാവുന്ന ഇത പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. സീമമല്ലി യൂറിക് ആസിഡ് ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും നല്ലതാണ്. കരള്‍ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,
ഇത് ക്യാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജെനുകളെ നശിപ്പിയ്ക്കുവാനും ഏറെ ഗുണകരമാണ്. ഇതിലെ എപിജെനീന്‍ എന്ന ഘടകം ബ്രെസ്റ്റ് ക്യാന്‍സര്‍ ട്യൂമറുകളുടെ സൈസ് കുറയ്ക്കാനും ഏറെ നല്ലതാണ്.
പ്രമേഹത്തിനുള്ള സ്വാഭാവിക പ്രതിരോധമാണ് ഇത്. ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇത് രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്ന ഒന്നു തന്നെയാണ്. പ്രമേഹ രോഗികള്‍ക്ക് ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.
എല്ലിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണിത്. ഇതിലെ വൈറ്റമിന്‍ കെ ആണ് ഈ ഗുണം നല്‍കുന്നത്.വൈററമിന്‍ സി ഉല്‍പാദിപ്പിയ്ക്കുന്ന കൊളാജനുകള്‍ എല്ലുകള്‍ക്കു ചുറ്റുമായി വലയം തീര്‍ത്ത് എല്ലുകളെ സംരക്ഷിയ്ക്കുന്നു.
വൈറ്റമിന്‍ സി ഉള്ളതു കൊണ്ടു തന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പാര്‍സ്ലി. കോള്‍ഡ് പോലെയുള്ള രോഗങ്ങള്‍ ചെറുക്കാന്‍ ഏറെ നല്ലതുമാണ്. ബീറ്റാ കരോട്ടിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഇത്. ബീറ്റാ കരോട്ടിനുകള്‍ ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നതു കൊണ്ടു തന്നെ ഫ്രീ റാഡിക്കലുകളെ തടഞ്ഞ് ശരീരത്തിന് പ്രായാധിക്യം തോന്നുന്നതും തടയാൻ ഇത് സഹായിക്കും.