പെസഹ എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
എങ്ങനെയായിരുന്നു പെസഹ ആചരിച്ചിരുന്നത്?
ആദ്യത്തെ പെസഹ എങ്ങനെ ആചരിക്കണമെന്നു ദൈവം ഇസ്രായേല്യർക്കു നിർദേശങ്ങൾ കൊടുത്തിരുന്നു. പെസഹയുടെ ചില പ്രത്യേകതകളെക്കുറിച്ച് ബൈബിളിൽനിന്ന് മനസ്സിലാക്കാം. അവയിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.
ബലി: ഓരോ കുടുംബവും ഒരു വയസ്സു പ്രായമുള്ള ചെമ്മരിയാടിനെയോ കോലാടിനെയോ ആബീബ് (നീസാൻ) മാസം പത്താം തീയതി തിരഞ്ഞെടുക്കും. എന്നിട്ട്, പതിനാലാം തീയതി അതിനെ അറുക്കും. ആദ്യത്തെ പെസഹ ആചരണത്തിൽ, ജൂതന്മാർ ആടിന്റെ രക്തം കുറച്ചെടുത്ത് വീടിന്റെ രണ്ടു കട്ടിളക്കാലിലും വാതിലിന്റെ മേൽപ്പടിയിലും തളിച്ചു. ആട്ടിൻകുട്ടിയെ മുഴുവനായി ചുട്ടെടുത്ത് ഭക്ഷിച്ചു.—പുറപ്പാട് 12:3-9.
ഭക്ഷണം: ചെമ്മരിയാടിനോ കോലാടിനോ പുറമെ, ഇസ്രായേല്യർ പുളിപ്പില്ലാത്ത അപ്പവും കയ്പുചീരയും പെസഹാഭക്ഷണത്തിന്റെ ഭാഗമായി കഴിച്ചിരുന്നു.—പുറപ്പാട് 12:8
ഉത്സവം: പെസഹയ്ക്കു ശേഷം ഏഴു ദിവസം അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിച്ചു. ആ സമയത്ത് അവർ പുളിപ്പിച്ച അപ്പം കഴിച്ചിരുന്നില്ല.—പുറപ്പാ