സൂറിച്ച്: നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ഫിഫ.മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്ന പ്ലാറ്റ്ഫോം സര്‍വീസില്‍ തുടക്കത്തില്‍ സൗജന്യമായി സബ്സ്ക്രൈബ് ചെയ്യാം.
എന്നാല്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണത്തിലേക്ക് വരുമ്ബോള്‍ സബ്സ്ക്രിപ്ഷന് നിരക്ക് പ്രഖ്യാപിക്കും. നിലവിലെ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് ഭീഷണിയായി എത്തുന്ന ഫിഫ പ്ലസ് തങ്ങളുടെ സ്പോണ്‍സര്‍മാരുടെ പ്രമൊഷന് വേണ്ടിയും ഇത് ഉപയോഗിക്കും.
1400 മത്സരങ്ങള്‍ ഓരോ മാസവും ഫിഫ പ്ലസില്‍ എത്തും.യുട്യൂബിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്ന വീഡിയോകള്‍ ഇതില്‍ നിന്ന് ഫിഫ പ്ലസിലേക്ക് മാറ്റും.ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മറ്റ് പ്ലാറ്റ്ഫോമുകൾക്ക് ഫിഫ പ്ലസ് ഭീക്ഷണിയായി മാറുമെന്നാണ് കരുതപ്പെടുന്നത്.