പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി.കുട്ടി മരിച്ചു കിടക്കുമ്പോൾ അവൾ മീൻ വെട്ടുകയായിരുന്നു.ഒന്നും അറിഞ്ഞഭാവം പോലുമില്ലായിരുന്നു ആ മുഖത്തെന്നും സഹോദരി പറഞ്ഞു.
‘രാവിലെ കുട്ടി എഴുന്നേല്‍ക്കാതായതോടെ എന്റെ മോളാണ് നിലവിളിച്ചുകൊണ്ട് എടുത്തുകൊണ്ടുവന്നത്.പകുതി കണ്ണടച്ച നിലയിലായിരുന്നു.വിളിച്ചിട്ട് എഴുന്നേല്ക്കുന്നില്ല.ഈ സമയം ആസിയ മീന്‍ വെട്ടിക്കൊണ്ടിരിക്കുകയായിരുന് നു.’- സഹോദരി പറഞ്ഞു.
ആസിയയ്ക്ക് വേറെയൊരു യുവാവുമായി ബന്ധമുള്ള കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും സഹോദരി പറഞ്ഞു.അയാളുടെയടുത്ത് ഇവള് കല്യാണം കഴിഞ്ഞ കാര്യമോ, കുട്ടിയുള്ള കാര്യമോ പറഞ്ഞിട്ടില്ല.ആ കുട്ടി സഹോദരിയുടെതാണെന്നാണ് അയാളോട് പറഞ്ഞിരുന്നത്.