ഖത്തറിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഏഷ്യൻ വംശജനായ യുവാവ് അറസ്റ്റിൽ. വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം നടത്തുകയാണ് ഇയാള്‍ ചെയ്യുക. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു മോഷണ വസ്തുക്കളും കണ്ടെത്തി.
വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചതോടെ അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശരിയായ രീതിയിൽ ഡോറുകൾ ലോക്ക് ചെയ്യാത്ത കാറുകളിൽ മോഷണം നടത്തുന്നതാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
നിർത്തിയിടുന്ന കാറുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പുറമെ നിന്ന് കാണുന്ന നിലയില്‍ സൂക്ഷിക്കരുതെന്നും ഡോറുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.