KeralaNEWS

മഴ കനത്തു; റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോട്ടയം: നേരിയ കുറവുണ്ടായെങ്കിലൂം ആഭ്യന്തര വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍, കാഴ്ചക്കാരായി റബര്‍ കര്‍ഷകര്‍. തുടര്‍ച്ചയായി ടാപ്പിങ്ങ് മുടങ്ങുന്നതാണു കാരണം. ഇതിനൊപ്പം പകല്‍ തെളിയുന്ന വെയില്‍ കൂടിയാകുമ്പോള്‍ ടാപ്പിങ്ങ് നടത്തിയാലും കാര്യമായ ഉത്പാദനം നടക്കുന്നില്ലെന്നതും കര്‍ഷകര്‍ക്കു തിരിച്ചടിയായി.
ഏതാനും ദിവസം മുമ്പ് കിലോയ്ക്ക് 180 രൂപയിലേയ്ക്ക് കുതിച്ചുയര്‍ന്ന വില ഇപ്പോള്‍ അല്‍പ്പം താഴ്ന്നിരിക്കുകയാണ്. ഇന്നലെ 171 രൂപയ്ക്കാണു ജില്ലയില്‍ വ്യാപാരം നടന്നത്. എങ്കിലും സീസണിലെ മികച്ച വിലയാണ് ലഭ്യാകുന്നത്. ഉത്പാദനം കുറഞ്ഞ് ഡിമാന്‍ഡ് കൂടിയതോടെ വില ഇനിയും ഉയരാമെങ്കിലും റബര്‍ സ്‌േറ്റാക്ക് ചെയ്ത വന്‍കിടക്കാര്‍ക്ക് മാത്രമാണ് പ്രയോജനം.

ഏതാനും ദിവസങ്ങളായി വന്‍കിട കമ്പനികള്‍ കാര്യമായി ചരക്ക് എടുക്കുന്നില്ല. പിടിച്ചുവച്ചിരുന്ന റബര്‍ ഈസ്റ്റര്‍, വിഷു ആഘോങ്ങള്‍ക്കായി കര്‍ഷകര്‍ വില്‍ക്കാനൊരുങ്ങുമ്പോഴാണ് ഇത്തരമൊരു പിന്‍മാറ്റം. ആഘോഷങ്ങള്‍ക്ക് പണം ആവശ്യമാണെന്നതിനാല്‍ കിട്ടുന്നവിലയ്ക്കു റബര്‍ വിറ്റൊഴിയാന്‍ കര്‍ഷകരും പ്രേരിതരാകും.
വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍, എല്ലാ ദിവസവും െവെകിട്ട് അതിശക്ത മഴ പെയ്യുന്നതിനാല്‍ ഇതു സാധ്യമാകുന്നില്ല.

Signature-ad

മഴ തുടര്‍ന്നാല്‍, പ്ലാസ്്റ്റിക് ഒട്ടിക്കുന്നതടക്കമുള്ള മഴക്കാല സംരക്ഷണങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് നേരത്തെ ആലോചിക്കേണ്ടതായി വരും. ഇതും കര്‍ഷകരുടെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. അതേമയം, രാജ്യാന്തര വിപണിയില്‍ റബറിന്റെ ആവശ്യകതയേറുന്നതിനാല്‍ വില വീണ്ടും ഉയരുമെന്നാണു സൂചന. ഇറക്കുതി സാധ്യത കുറഞ്ഞു നില്‍ക്കുന്നതും കര്‍ഷകര്‍ക്കു പ്രതീക്ഷ പകരുന്നു. എന്നാല്‍, വരും മാസങ്ങളിലെ മഴയാകും നിര്‍ണായകമാകുക.

Back to top button
error: