https://youtu.be/NeytT0zBfEk
കാർഷിക ബില്ലുകൾ പാസാക്കുമ്പോൾ ഭരണപക്ഷത്തിന് പ്രതിപക്ഷത്തിൽ നിന്ന് കടുത്ത എതിർപ്പാണ് ഉണ്ടായത് .ഒരുവേള കയ്യാങ്കളിയിലേക്ക് വരെ ആ പ്രതിഷേധം കടന്നു .എതിർപ്പിനിടയിൽ രണ്ടു ബില്ലുകളും ശബ്ദ വോട്ടോടെ പാസാക്കുകയും ചെയ്തു .എന്നാൽ പാർലമെന്റിലെ പ്രതിഷേധം ഒന്നും ഒന്നുമല്ല .രാജ്യത്തെ കർഷകർ തെരുവിൽ ഇറങ്ങിയിരിക്കുകയാണ് .
പഞ്ചാബിൽ നിന്ന് കർഷകർ ട്രാക്ടറിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തുകയാണ് .യൂത്ത് കോൺഗ്രസ് ആണ് മാർച്ചിന്റെ ചുക്കാൻ പിടിക്കുന്നത് .സിറാക് പൂരിൽ നിന്ന് ഡെൽഹിയിലേക്കാണ് ട്രാക്ടർ മാർച്ച് .കാർഷിക ബില്ലിന്റെ പകർപ്പുകൾ പഞ്ചാബിലെ വിവിധ ഇടങ്ങളിൽ കത്തിച്ചു .
ഹരിയാനയിൽ കർഷകർ ദേശീയ പാത തടഞ്ഞു .ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ അംബാല റൂർക്കി ദേശീയ പാതയിൽ ആണ് പ്രതിഷേധം .കർഷകരുടെ ശബ്ദം കേൾക്കാതിരിക്കാൻ സർക്കാരിന് ആവില്ലെന്നും ബില്ലുകൾ പിൻവലിക്കും വരെ സമര തുടരുമെന്നും ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഗുർണം സിങ് വ്യക്തമാക്കി .ഹരിയാനയിലും സ,സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധം ആണ് ഉണ്ടാകുന്നത് .ഇവിടെയും പ്രതിഷേധക്കാർ ട്രാക്ടറിൽ ആണ് എത്തുന്നത് .അംബാലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി .
ഇതിനിടെ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി സഖ്യകഷി ശിരോമണി അകാലിദൾ തന്നെ രംഗത്ത് വന്നു .പഞ്ചാബിലെ കർഷകർ ദുർബലർ ആണെന്ന് കേന്ദ്രസർക്കാർ വിചാരിക്കരുത് എന്നാണ് അകാലിദളിന്റെ മുന്നറിയിപ്പ് .ഈ വിഷയത്തിൽ പഞ്ചാബിലെ കര്ഷകര്ക്കൊപ്പം ആണ് തങ്ങൾ എന്നും അകാലിദൾ പ്രഖ്യാപിച്ചു .
വിപണിയിലെ നിയന്ത്രണം ഒഴിവാക്കാനും കരാർ കൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള രണ്ടു ബില്ലുകൾ ആണ് ഇന്ന് പാസാക്കിയത് .ബില്ലുകൾ കോർപ്പറേറ്റുകൾക്ക് അനുകൂലവും കർഷക വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് .എന്നാൽ താങ്ങുവിലയിൽ ആശങ്ക വേണ്ട എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട് .കാർഷിക ബില്ലുകൾ കർഷകരുടെ മരണ വാറണ്ട് ആണെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത് .