കൊല്‍ക്കത്ത: എണ്‍പതുകളില്‍ കൊല്‍ക്കത്ത ക്ലബുകളുടെ ആവേശമായിരുന്ന നൈജീരിയന്‍ ഫുട്ബാള്‍ താരം ചിബുസോര്‍ വാകന്മാ അന്തരിച്ചു.67 വയസ്സായിരുന്നു.പ്രഭാത നടത്തത്തിനിടയിൽ വീടിനുമുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
മോഹന്‍ ബാഗന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് എന്നീ മുന്‍നിര ടീമുകള്‍ക്കായി കളിച്ച ആദ്യകാല വിദേശ താരമായിരുന്നു ചിബുസോര്‍.ഇന്ത്യയില്‍ പഠനത്തിനെത്തിയ ചിബുസോര്‍ ആദ്യം ഈസ്റ്റ് ബംഗാളിലാണ് എത്തിയത്.പിന്നീട് മോഹന്‍ ബഗാനിലേക്കും മുഹമ്മദന്സിലേക്കും ചേക്കേറി.അക്കാലത്ത് ചീമ ഒകേരിയായിരുന്നു കൊല്‍ക്കത്ത ക്ലബുകളിലെ അറിയപ്പെടുന്ന നൈജീരിയന്‍ താരം.എന്നാല്‍, തന്റെ അസാമാന്യ ട്രിബ്ലിങ്, ഫിനിഷിങ് പാടവംകൊണ്ട് ചിബുസോറും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.