മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ, അത്യാഹിത വിഭാഗത്തില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്ക്.മേലാറ്റൂര്‍ സ്വദേശി സക്കീനക്കാണ് (46) തലയ്ക്ക് പിന്നില്‍ മുറിവേറ്റത്.
അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്നിടത്തെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീഴുകയായിരുന്നു. അസുഖ ബാധിതനായ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയപ്പോഴായിരുന്നു അപകടം നടന്നത്.