തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ് ഏറ്റെടുത്തശേഷം തിരുവനന്തപുരത്ത് നടക്കുന്നത് വിമാനക്കമ്പനികളുടെ ആകാശക്കൊള്ള.ബജറ്റ് എയര്‍ലൈനായ സലാം എയര്‍ തിരുവനന്തപുരത്തുനിന്ന് സൗദിയിലെ റിയാദിലേക്ക് പറക്കാന്‍ ഈടാക്കുന്നത് 40,300 രൂപയാണ്.തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് എമിറേറ്റ്സ് 44,700, കുവൈത്ത് എയര്‍ലൈന്‍സ് 45,300, എയര്‍ഇന്ത്യ 60,300,ഗള്‍ഫ് എയര്‍ 64,100 രൂപ എന്നിങ്ങനെ നിരക്ക് ഈടാക്കുമ്പോൾ കൊച്ചിയില്‍നിന്ന് റിയാദിലേക്ക് പറക്കാന്‍ 35,000 രൂപക്ക് താഴെ മാത്രമാണ് ഇതേ വിമാനകമ്പനികൾ ഈടാക്കുന്നത്.കൊച്ചിയില്‍നിന്ന് റിയാദിലേക്ക് ഇന്‍ഡിഗോ ഈടാക്കുന്നത് 31,100 രൂപ മാത്രമാണ്.ഇതിന് സമാനമായ രീതിയിലാണ് മറ്റ് പല രാജ്യങ്ങളിലേക്കുമുള്ള നിരക്കുകള്‍.
മിക്ക വിമാനക്കമ്ബനികളും ബുക്കിങ് സമയത്ത് തുടക്കത്തില്‍ ഇക്കോണമി സീറ്റുകള്‍ തീര്‍ന്നെന്ന് കാണിച്ച് ബിസിനിസ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റഴിക്കുന്ന രീതിയും വ്യാപകമാണ്. ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഭൂരിഭാഗം യാത്രക്കാരും ഇപ്പോള്‍ ആശ്രയിക്കുന്നത് കൊച്ചിയെയും കോയമ്പത്തൂർ പോലെയുള്ള തമിഴ്നാട്ടിലെ വിമാനത്താവളങ്ങളെയുമാണ്.