തിരുവനന്തപുരം: നേതാക്കളെ സി.പി.എം കെണിവെച്ച് കൊണ്ടു പോകുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പറയുന്ന സി.പി.എം ഇതര കക്ഷികളെ ക്ഷീണിപ്പിക്കുന്ന നിലപാട് എടുക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
ബിജെപിക്ക് എതിരെ ഒരുമിച്ച് നില്‍ക്കേണ്ട കാലത്ത് അവര്‍ക്ക് ആയുധം നല്‍കുന്നത് ശരിയല്ല.കെ.വി തോമസ് വഴിയാധാരമാകില്ലെന്നാണ് എം.വി.ജയരാജന്റെ പ്രതികരണം.അതിന് കെ.വി തോമസിന്റെ ആധാരം സി.പി.എം കയ്യില്‍ വെച്ചിരിക്കുകയാണോ.സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ നേതൃത്വത്തെ സമീപിക്കണമായിരുന്നു- തിരുവഞ്ചൂർ പറഞ്ഞു