NEWSWorld

‘ഒരു പങ്കാളി മതി’, ഒമ്പത് ഭാര്യമാരിൽ ഒരാൾ വേർപിരിഞ്ഞു; രണ്ട് പേരെ കൂടി വിവാഹം ചെയ്യുമെന്ന് ആർതർ

മ്പത് യുവതികളെ വിവാഹം ചെയ്ത ആർതർ ഒ ഉർസോ എന്ന ബ്രസീലിയൻ മോഡലിനെ ഓർമയില്ലേ. കഴിഞ്ഞ വർഷം തന്റെ ആദ്യ ഭാര്യ ലുവാന കസാക്കിക്കൊപ്പം എട്ട് യുവതികളെ കൂടി കൂടക്കൂട്ടിയ അതേ ആർതർ തന്നെ. ഫ്രീ ലവ് എന്ന ആശയത്തിൽ ആകൃഷ്ടനായി ഒമ്പത് വിവാഹം ചെയ്ത ആർതറിന്റെ ഒരു ഭാര്യ വിവാഹ മോചിതയാവുകയാണെന്നാണ് പുതിയ വാർത്ത.

ഒമ്പത് പേരിൽ അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള ‘മോണോ​ഗമി’ വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അ​ഗത വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് അറിയിച്ചത്. എന്നാൽ ആർതർ വീണ്ടും മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണ്. അഗതയ്ക്ക് പകരം ഒന്നല്ല, രണ്ടുപേരെയാണ് ആർതർ വിവാഹം ചെയ്യാനൊരുങ്ങുന്നത്.

Signature-ad

അഗതയുടെ തീരുമാനം വിഷമിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നതായി ആർതർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. അഗതയ്ക്ക് തന്നെ ഒറ്റയ്ക്കു വേണം. അതിൽ അർഥമില്ല. ഈ വേർപാട് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്. രണ്ടു പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ എണ്ണം 10 ആക്കുകയാണ്  ലക്ഷ്യം. ഭാര്യമാരെ തുല്യമായാണ് സ്നേഹിക്കുന്നത്. എല്ലാവരിലും മക്കള്‍ വേണമെന്നാണ് ആഗ്രഹമെന്നും ആർതർ പറയുന്നു.

ലുവാന കസാകി എന്ന യുവതിയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് ആർതർ കഴിഞ്ഞ വർഷം എട്ട് യുവതികളെ കൂടി ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇതോടെ വാർത്തകളിലെ ചർച്ചാ വിഷയമായി ആർതർ. ഏക ഭാര്യാ-ഭർതൃ സങ്കൽപത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ വിവാഹമെന്നും ആർതർ പറഞ്ഞിരുന്നു. ബഹുഭാര്യത്വം നിയമപരമല്ലാത്ത ബ്രസീലിൽ പ്രതിജ്ഞ ചൊല്ലിയായിരുന്നു ഇവർ ചടങ്ങുകൾ നടത്തിയത്.

Back to top button
error: