NEWSWorld

ഭൂ​മി​യി​ൽ എ​ല്ലാ ഭാ​ഗ​വും മ​ലി​ന​വാ​യു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് യു.എൻ

99 ശ​ത​മാ​നം ജ​ന​ങ്ങ​ളും ശ്വ​സി​ക്കു​ന്ന​ത് മ​ലി​ന​വാ​യു​വാ​ണന്നും

ഭൂ​മി​യി​ൽ എ​ല്ലാ ഭാ​ഗ​വും മ​ലി​ന​വാ​യു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​ത് വ​ർ​ഷം​തോ​റും മി​ല്യ​ൺ ക​ണ​ക്കി​നാ​ളുക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Signature-ad

ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ലി​നീ​ക​ര​ണ​മെ​ന്നും പു​തി​യ ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി യു​എ​ൻ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.വാ​യു മ​ലിനീ​ക​ര​ണം കൂ​ടു​ത​ലു​ള്ള ലോ​ക​ത്തെ 50 ന​ഗ​ര​ങ്ങ​ളി​ൽ 35 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണെ​ന്ന് 2020 ലെ ​ലോ​ക എ​യ​ർ ക്വാ​ളി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

നാ​ലു വ​ർ​ഷം മു​മ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 90 ശ​ത​മാ​നം പേ​ർ മ​ലി​ന​വാ​യു ശ്വ​സി​ക്കേ​ണ്ടി വ​രു​ന്ന​തായാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് ലോ​ക്ഡൗ​ണും യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളും വ​ഴി വാ​യു​മ​ലി​നീ​ക​രണ​ത്തി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും പ്ര​ശ്‌​നം തു​ട​രു​ക​യാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഓ​ർ​മി​പ്പി​ച്ചു.

വ​ർ​ഷ​ത്തി​ൽ ഏ​ഴു ദ​ശ​ല​ക്ഷം പേ​ർ മ​രി​ക്കു​ന്ന​ത് വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മെ​ന്ന് ലോ​കാ​രോഗ്യ സം​ഘ​ട​ന 2021ൽ ​പു​റ​ത്തി​റ​ക്കി​യ എ​യ​ർ ക്വാ​ളി​റ്റി ഗൈ​ഡ്ലൈ​ൻ​സി​ൽ (എ​ക്യൂ​ജി​സ്) പ​റ​ഞ്ഞി​രു​ന്നു.

 

Back to top button
error: