റാന്നി: വീട്ടമ്മയേയും ഒന്നര വയസുകാരി മകളേയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.റാന്നി ഐത്തല മീൻ മുട്ടുപാറ ചുമന്നപ്ലാക്കൽ സജി ചെറിയാന്റെ ഭാര്യ റിൻസ (22) മകൾ അൽഹന (അന്ന) ഒന്നര വയസ്സ് എന്നിവരെയാണ് വൈകിട്ട് ഏഴുമണിയോടെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടത്.വീടിന് പുറത്ത് വൈകിട്ട് വരെ ഇവരെ കാണാഞ്ഞതിനാൽ സമീപത്ത് താമസിക്കുന്ന സജിയുടെ ജേഷ്ഠന്റെ മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അന്നയുടെ മൃതദേഹം ഹാളിലും കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കിടന്നത്.റാന്നി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.റിൻസയുടെ ഭർത്താവ് സജു ചെറിയാൻ മസ്ക്കറ്റിലാണ്.