കേരളം ഭീകരവാദികളുടെയും തീവ്രവാദികളുടെയും ഒളിത്താവളം ?
മാവോവാദി നേതാവ് മല്ലരാജ റെഡ്ഢിയെ എട്ട് കൊല്ലം മുൻപ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയപ്പോൾ ആണ് കേരളം ഭീകരവാദികളുടെയും തീവ്രവാദികളുടെയും ഒളിത്താവളമോ എന്ന സംശയം ഉയർന്നത് .പെരുമ്പാവൂരിലെ വാടക വീട്ടിൽ മാസങ്ങൾ ആയി ഒളിച്ചു താമസിക്കുക ആയിരുന്നു റെഡ്ഢി .തൊട്ടടുത്ത കരിങ്കൽ ക്വാറിയിൽ ഇയാൾ ജോലിക്കും പോയിരുന്നു .അയൽവാസികൾക്കോ ലോക്കൽ പോലീസിനോ ഇയാളെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല .
പെരുമ്പാവൂരിൽ ജോലിക്കെന്ന് പറഞ്ഞ് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ രേഖകൾ ഇല്ലാത്ത ബംഗ്ളാദേശുകാരും ഉണ്ട് .ആർക്കെങ്കിലും സംശയം തോന്നിയാൽ പോലീസെത്തി ആളെ പിടികൂടും .ഇവരെ ജാമ്യത്തിൽ എടുക്കാൻ ആരും വരാറില്ല .കുറച്ചു കാലം കഴിഞ്ഞാൽ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും .അതാണ് പതിവ് .
ബ്രഹ്മപുത്ര കടന്നു മുർഷിതാബാദിൽ എത്തി ട്രെയിൻ മാർഗം ആണ് ഇവർ കേരളത്തിൽ എത്തുന്നത് .മുര്ഷിദാബാദിൽ നിന്നും സംഘടിപ്പിക്കുന്ന വ്യാജ രേഖയുമായാണ് ഇവർ കേരളത്തിൽ എത്തുക .ഇവിടുത്തെ കരിങ്കൽ ക്വാറികളിലോ പ്ലൈവുഡ് ഫാക്ടറികളിലോ ഇവർ ജോലിക്ക് കയറും .കഴിഞ്ഞ ദിവസം എൻഐഎ പിടികൂടിയ അൽ ക്വയ്ദ തീവ്രവാദി കുടുംബ സമേതമാണ് പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത് .
ഭീകരവാദ ബന്ധമുള്ള ചിലരെങ്കിലും കേരളത്തെ ഒളിത്താവളം ആക്കുന്നുവെന്നു പോലീസിനും മുന്നറിയിപ്പുണ്ട് .ഇത്തരത്തിൽ ചിലരെ കുറിച്ച് കേന്ദ്ര ഏജൻസികളും മുന്നറിയിപ്പ് നൽകാറുണ്ട് .കേരളത്തിന് പുറത്താകും ഇവരുടെ പ്രവർത്തന മേഖല .ഇവിടെ അവർ നിശ്ശബ്ദരാണ് താനും .
സംസ്ഥാനത്തിനകത്ത് ഒരു ക്രിമിനൽ പ്രവർത്തനങ്ങളിലും ഇവർ ഉൾപ്പെടില്ല .പ്രാദേശികമായി ഒരു പ്രവർത്തനത്തിലും ഇവർ ഇടപെടുകയുമില്ല .സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി ബംഗ്ളാദേശികൾ അടക്കം താമസിക്കുന്നുണ്ട് ഇന്ന് റിപ്പോർട്ട് ഉണ്ട് .
കഴിഞ്ഞ ദിവസം പിടിയിലായ യാക്കൂബ് ബിശ്വാസ് അടിമാലിയിലും തങ്ങിയിട്ടുണ്ട് .നാല് മാസമാണ് ഇവിടുത്തെ യൂണിറ്റിൽ ഇയാൾ ജോലി എടുത്തത് .ഇത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.