തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍വന്നു.പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും. തിരക്കൊഴിവാക്കാന്‍ എന്ന പേരില്‍ അടച്ചിട്ടിരുന്ന മദ്യഷാപ്പുകള്‍ പ്രീമിയം ഷാപ്പുകളായി തുറക്കും. ഐ.ടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ഉള്‍പ്പെടെ ആരംഭിക്കും. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്‍റീനുകളില്‍നിന്നുള്ള മദ്യത്തിന്‍റെ വിലയും വര്‍ധിക്കും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വര്‍ധന. ബാറുകളുടെയും വിവിധ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
സര്‍വിസ് ഡെസ്ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. മദ്യനിര്‍മാണത്തിന്‍റെയും ഫീസില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവിലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്രൂവറി ലൈസന്‍സും അനുവദിക്കും. പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും.