NEWS

തേങ്ങാ വെള്ളം ദിവസവും കുടിച്ചാല്‍? 

രോഗ്യ ഗുണത്തിന്‍റെ കാര്യത്തില്‍ തേങ്ങാവെള്ളത്തേയും ഇളനീരിനേയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് തേങ്ങാ വെള്ളത്തേക്കാള്‍ മികച്ചതെന്നു തോന്നുന്ന പല പാനീയങ്ങളും ഉണ്ട്. ഇവയെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിയ്ക്കൂ എന്നതാണ് സത്യം. എന്നാല്‍ മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തേങ്ങാ വെള്ളത്തിന് കഴിയും.    വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാകും എന്ന് നോക്കാം.

 

Signature-ad

ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അതില്‍ നിന്നും ആശ്വാസം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 

തൈറോയ്ഡ് പ്രശ്നങ്ങളില്‍ നിന്നും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തേങ്ങാ വെള്ളം ആശ്വാസം നല്‍കും. തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നു.

 

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും തേങ്ങാ വെള്ളം നല്ലതാണ്.

 

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേങ്ങാ വെള്ളത്തിന് കഴിയും. പ്രത്യേകിച്ച്‌ മൂത്രസംബന്ധമായുണ്ടാകുന്ന അണുബാധ പരിഹരിയ്ക്കാനും മോണരോഗങ്ങളെ തടയാനും തേങ്ങാ വെള്ളത്തിന് കഴിയുന്നു.

 

ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ നാരുകളും പ്രോട്ടീനും തേങ്ങാ വെള്ളത്തില്‍ ഉണ്ട്. തേങ്ങാ വെള്ളം ദിവസവും കഴിയ്ക്കുമ്പോള്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

 

ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ തേങ്ങാ വെള്ളം നല്ലതാണ്.

 

സൗന്ദര്യസംരക്ഷണത്തിനും തേങ്ങാ വെള്ളം മുന്നില്‍ തന്നെയാണ്. ഏഴ് ദിവസം തുടര്‍ച്ചയായി തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തിന് തിളക്കം കൂടുന്നു.

 

വയറ്റിലുണ്ടാകുന്ന ആരോഗ്യത്തിന് ഹാനീകരമായ കീടങ്ങളെ നശിപ്പിക്കാന്‍ തേങ്ങാ വെള്ളം തന്നെയാണ് നല്ലത്.

 

സോഡിയം കുറയുന്നത് തടയാൻ തേങ്ങവെള്ളത്തേക്കാൾ നല്ലൊരു മരുന്നില്ല.

 

മലബന്ധം പോലുള്ള അസുഖങ്ങൾക്ക് പരിഹാരവും ശരീരത്തിന് ഊർജ്ജം പകരാനും തേങ്ങാ വെള്ളം സഹായിക്കും.

 

നാട്ടിൽ സുലഭമായി ലഭിക്കുന്ന ഇളനീർ വലിയ പോഷക ഗുണമുള്ള ഒന്നാണ്. ദഹനപ്രക്രിയ സുഗമമാക്കുന്നതോടൊപ്പം രോഗ പ്രതിരോധ ശേഷിക്കും ഇത്  ഉത്തമമാണ്.പഞ്ചസാരയുടെ അളവ് താരതമ്യേന കുറവായ കരിക്കിന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതോടൊപ്പം രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്താനും സാധിക്കും. വൈറ്റമിൻ സി, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളമുള്ള ഇളനീരിലെ ആന്റി ഓക്സിഡന്റുകളുടെയും മിനറൽസിന്റെയും സാന്നിധ്യം ശരീരത്തിന് രോഗങ്ങളോട് പ്രതിരോധിച്ച് നിൽക്കാനുള്ള ശക്തി കൂട്ടുന്നു.

Back to top button
error: