NEWS

ബസ് ഓട്ടോ ചാര്‍ജ് വര്‍ധന; ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബസ് ഓട്ടോ ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മറ്റ് സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വര്‍ധനവുണ്ടാക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചു.പക്ഷെ കേരളം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളും സബ്‌സിഡി നല്‍കുമ്ബോള്‍ കേരളം അത് ചെയ്യാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Signature-ad

അതേസമയം ഇന്ധനവില ദിവസത്തിന് ദിവസം കേന്ദ്ര സർക്കാർ കൂട്ടുമ്പോൾ സംസ്ഥാനം എന്ത് ചെയ്യണമെന്ന ചോദ്യത്തിന് സുരേന്ദ്രന് മറുപടി ഉണ്ടായിരുന്നില്ല.നോട്ട് നിരോധന സമയത്ത് താങ്കൾ പറഞ്ഞ അൻപത് രൂപയ്ക്ക് കിട്ടുന്ന പെട്രോൾ എവിടെയെന്ന ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല.

Back to top button
error: