എന്നാല്‍ ഇക്കാര്യമാവശ്യപ്പെട്ട് ഒരാള്‍ പോലും അപേക്ഷിച്ചതിന്റെ രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലില്ല. കായിക-യുവജനക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിലും ഇത് സംബന്ധിച്ച രേഖകളില്ല.
മാത്രമല്ല മോദിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് പേരുമാറ്റുന്നതിനെക്കുറിച്ചുപോ
എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടി. നേരത്തെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഖേല്‍രത്‌ന അറിയപ്പെട്ടിരുന്നത്.
ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെയാണ് ബി.ജെ.പി അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയത്.
സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡ് ഇന്ന് ‘നരേന്ദ്ര മോദി മാര്‍ഗ്’ ആണ് .മുൻപ് ‘ജവഹര്‍ലാല്‍ നെഹ്‌റു റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡാണ് ഇത്.
ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് വീരാംഗന റാണി ലക്ഷ്മിഭായ് എന്നാക്കി ഉത്തരവിട്ടത് ബിജെപിയുടെ യോഗി ആദിത്യനാഥ് ആണ്. നേരത്തെ, മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷന്‍ എന്നായിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും മാറ്റിയിരുന്നു.
മഹത്തായ കായിക സംസ്കാരമുള്ള നമ്മുടെ രാജ്യത്ത് കായിക മേഖലയെയും മോദി സര്‍ക്കാര്‍ വെറുതെ വിട്ടില്ല. ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു നവീകരിച്ച അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയ സംഭവം.
ഇനിയും ഇത്തരം’വർണ’ക്കാഴ്ചകൾ ധാരാളം നമുക്ക് ചുറ്റുമുണ്ട്.തൽക്കാലം “വർണ്ണക്കാഴ്ച”യിലെ ഈ പാട്ടോടെ ചുരുക്കുന്നു.
എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ… ഓ..ഹോ
എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം
ഓഹോ … ഓ..ഹോ