കട്ടപ്പന: 13 വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അണക്കര ഉദയഗിരിമേട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാം (19) ആണ് വണ്ടൻമേട് പോലീസിന്‍റെ പിടിയിലായത്.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന പെൺകുട്ടിയെ പ്രതി പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മുത്തശ്ശിയുടെ പരാതിയിലാണ് അറസ്റ്റ്.