ഉത്തർപ്രദേശിലെ ബദോഹിയിൽ ഗാന്ധിപ്രതിമ തകർത്തു. ഇന്ദിരാ മിൽ റൗണ്ടാനയിൽ സ്ഥാപിച്ചിരുന്ന മാർബിൾ പ്രതിമ സുഭാഷ് ചൗഹാൻ എന്നയാളാണു തകർത്തത്.
സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. പോലീസുകാരുൾപ്പെടെ നൂറുകണക്കിനുപേർ നോക്കിനിൽക്കെയാണ് ഇയാളുടെ അതിക്രമങ്ങൾ.
ബൈക്കിലെത്തിയ ഇയാൾ തുടർന്നു സ്ഥലം വിടുകയും ചെയ്തു. സംഭവത്തിൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.