അര്‍ച്ചന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശ്യാംലാല്‍
വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ നിന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയെ ആരും മറക്കില്ല. റംസിക്ക് പിന്നാലെയായിരുന്നു ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചനയുടെ മരണം. ഏതാണ്ട് സമാനമായ സംഭവം. 7 വര്‍ഷം പ്രണയിച്ച യുവാവ് വഞ്ചിച്ചതാണ് അര്‍ച്ചനയുടെ മരണത്തിന് കാരണം. സംഭവത്തില്‍ കാമുകന്‍ ശ്യാംലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ശ്യാംലാലിന്റെ മൊഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്.
പെണ്‍കുട്ടിയുമായുളള ബന്ധത്തില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തന്നെ പിന്‍മാറിയിരുന്നതായി യുവാവ് പപെലീസിന് മൊഴി നല്‍കി. പ്രണയബന്ധം അവസാനിപ്പിച്ചിരുന്നെങ്കിലും സൗഹര്‍ദത്തിന്റെ പേരില്‍ ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നു. യുവാവ് പറഞ്ഞു. അതേസമയം, യുവാവ് പിന്‍മാറിയതാണ് അര്‍ച്ചനയെ വിഷമത്തിലാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
രണ്ട് വര്‍ഷത്തിനുളളില്‍ വിവാഹം നടത്തണമെന്ന് പറഞ്ഞിരുന്നെങ്കിലും പഠനം കഴിഞ്ഞ് ഒരു ജോലി ലഭിച്ചിട്ടുമാത്രമേ കല്യാണം നടത്തൂ എന്നും അതിന് മിനിമം രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നുമായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ നിലപാടെന്ന് യുവാവ് പറയുന്നു. അതിനാലാണ് ഒരുവ ര്‍ഷം മുമ്പ് പ്രണയബന്ധം അവസാനിപ്പിച്ചത്. അതേസമയം, സ്ത്രീധനം സംബന്ധിച്ച വാദം തെറ്റെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
ഒമാനില്‍ ജോലി ചെയ്തിരുന്ന താന്‍ 6 മാസം മുമ്പാണ് നാട്ടിലെത്തിയത് എന്നാല്‍ നാട്ടിലെ സംഭവങ്ങള്‍ കാരണം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും യുവാവ് പറഞ്ഞു.
7 വര്‍ഷം പ്രണയിച്ച കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ആറാട്ടുപുഴ സ്വദേശി ഇരുപത്തിയൊന്നുകാരി അര്‍ച്ചന ആത്മഹത്യ ചെയ്തത് .താന്‍ വഞ്ചിക്കപ്പെട്ടതായുള്ള അര്‍ച്ചനയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .
വിവാഹ വാഗ്ദാനം നല്‍കി പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് കാമുകന്‍ ഒഴിവാക്കിയതോടെയാണ് അര്‍ച്ചന സ്വയം ജീവനൊടുക്കിയത്. പെരുമ്പള്ളി മുരിക്കിന്‍ വീട്ടില്‍ വിശ്വനാഥന്റെ മകളാണ് അര്‍ച്ചന. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹ നിശ്ചയം നടക്കുമ്പോള്‍ ആത്മഹത്യ ചെയ്യുകയാണെന്നു വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് അര്‍ച്ചന ജീവന്‍ ഒടുക്കുക ആയിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആണ് അര്‍ച്ചന സ്‌കൂളിന് അടുത്തുള്ള യുവാവുമായി പ്രണയത്തില്‍ ആകുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ത്ഥനയുമായി അര്‍ച്ചനയുടെ വീട്ടില്‍ എത്തിയിരുന്നു. പഠിപ്പിക്കണം എന്ന് പറഞ്ഞ് പിതാവ് യുവാവിനെ തിരിച്ചയച്ചു. ബി എസ് സി നഴ്‌സിങ്ങിന് അര്‍ച്ചന പഠിക്കുമ്പോഴും ഇരുവരും പ്രണയത്തില്‍ ആയിരുന്നു. ഇതിനിടെ യുവാവ് ഗള്‍ഫില്‍ പോയി സാമ്പത്തികമായി ഉയര്‍ച്ച നേടി.
അര്‍ച്ചന വിവാഹകാര്യം പറഞ്ഞപ്പോള്‍ യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനത്തുകയ്ക്ക് ആവശ്യപ്പെട്ടതാണ് യുവാവ് വിവാഹത്തില്‍ നിന്നു പിന്മാറാന്‍ കാരണം എന്ന് പറയുന്നു.യുവാവിന്റെ സഹോദരിയെ 100 പവനും കാറും കൊടുത്താണ് കെട്ടിച്ചയച്ചതത്രേ. അത്ര തന്നെ തനിക്കും വേണമെന്ന് യുവാവ് അറിയിച്ചതിനെ തുടര്‍ന്ന് അര്‍ച്ചന നിരാശയില്‍ ആയി.
യുവാവ് മറ്റൊരു യുവതിയുമായി നിശ്ചയം നടത്താന്‍ തീരുമാനിച്ചു. ഈ ദിവസം തന്നെയാണ് അര്‍ച്ചന ജീവനൊടുക്കാന്‍ തെരഞ്ഞെടുത്തത്.
തന്റെ മരണസന്ദേശം വെള്ളിയാഴ്ച യുവാവിന് പെണ്‍കുട്ടി വാട്‌സ്ആപ്പില്‍ അയച്ചിരുന്നു. സന്ദേശം യുവാവ് കണ്ടെന്നു ഉറപ്പ് വരുത്തി ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഒതളങ്ങ എന്ന വിഷക്കായ തിന്നു. യുവാവ് സുഹൃത്തുമൊത്ത് സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടി അവശ നിലയില്‍ ആയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരം അല്ല .ഹെൽപ്ലൈൻ നമ്പറുകൾ -1056 ,0471 2552056 )