നയതന്ത്ര ബാഗിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്നതില്‍ കസ്റ്റംസ് കേസെടുത്തു
നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നതിന് പ്രത്യേക കേന്ദ്രാനുമതി വേണം എന്നാണ് നിയമം. യു.എ.ഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് അന്വേഷണം.
നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണത്രേ.
അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എൻ.ഐ.എയ്ക്കും പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിന്റെ മൊഴിയെടുക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് ഉണ്ട്.
മതഗ്രന്ഥങ്ങൾ ഇറക്കിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടൻ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.