ശ്വാസകോശങ്ങളെയാണ് രോഗാണുക്കൾ ആദ്യം ആക്രമിക്കുന്നത്.നമ്മൾ ശ്വസിക്കുന്ന വായുവിലൂടെ തന്നെ ധാരാളം രോഗാണുക്കൾ ശ്വാസകോശത്തിൽ എത്തിച്ചേരുന്നു.അതിന്റെ കൂടെ പുകവലി തുടങ്ങിയ മറ്റു ദൂഷ്യഫലങ്ങൾ.പുകവലി പതിയെ നിർത്തുന്നതിനോടൊപ്പം ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവയിലൊക്കെ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും. ചെറുനാരങ്ങാ ജ്യൂസ് ഓറഞ്ച് ജ്യൂസ് എന്നിവയൊക്കെ ദിവസവും കുടിക്കുന്നത് നല്ലതാണ്.
ഗ്രീന്‍ ടിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റും മറ്റു ചില ഘടകങ്ങളും ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയാണ്.കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശ്വാസകോശ ശുദ്ധീകരണത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ശ്വാസകോശത്തിലെ വിഷാംശവും ഇത് പുറന്തള്ളും.അതേപോലെ പുതിനയിലെ പാചകത്തിന് ഉപയോഗിക്കുന്നത്, ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും. ദിവസവും മുടങ്ങാതെ യോഗ അഭ്യസിക്കുന്നത്, ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പുകവലി ഒഴിവാക്കാന്‍ യോഗയും ധ്യാനവും സഹായിക്കും.ഒപ്പം ഒരു കാര്യം കൂടി ഓര്‍മിപ്പിച്ചുകൊള്ളട്ടെ പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു കേട്ടിട്ടും മലയാളികളുടെ പുകവലി ശീലത്തില്‍ വലിയ കുറവൊന്നും വന്നിട്ടില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏതാണ്ട് 7000 രാസവസ്തുക്കളാണ് ബീഡിപ്പുകയിലും സിഗരറ്റുപുകയിലുമുളളത്. അവയില്‍ 70 ഒാളം എണ്ണം കാന്‍സര്‍ അപകടസാധ്യതയുളളവയെന്ന് തെളിഞ്ഞിട്ടുളളവയാണ്. നിക്കോട്ടിന്, സയനൈഡ്, ബെന്‍സീന്‍, ഫോര്‍മാല്‍ ഡിഹൈഡ്, മെതനോള്‍, അസെറ്റിലിന്‍, അമ്മോണിയ എന്നിങ്ങനെയുളള മാരകവിഷങ്ങളാണ് ധൂമപാനത്തിലൂടെ ഉളളിലെത്തുന്നത്.
സിഗരറ്റിനെ അപേക്ഷിച്ച് ബീഡി കൂടുതല്‍ അപകടകാരിയാണ്. നിക്കോട്ടിന്റെ അളവു കൂടിയതിനാല്‍ അഡിക്ഷനും കൂടുതലായിരിക്കും. പുക ഉളളിലേക്ക് വലിച്ചുകയറ്റുമ്ബോള് ഈ വിഷങ്ങളും നേരെ രക്തത്തിലെത്തും.അവിടെ നിന്ന് ഓരോ അവയവങ്ങളിലേക്കും. നിക്കോട്ടിന്, ഡോപമിന്‍ എന്ന ആനന്ദദായക ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തിനു സമാനമായി പ്രവര്‍ത്തിച്ച് വ്യാജമായ ഒരു ആനന്ദലഹരി നല്‍കും. ഒന്നണയുമ്ബോള് അടുത്തതു കത്തിക്കാനുളള ആസക്തിയും സൃഷ്ടിക്കും. അതുകൊണ്ടാണ് പുകവലി നിര്‍ത്താന്‍ പറ്റാതെ വരുന്നത്.പുകവലി പഴകുംതോറും അടിഞ്ഞുകൂടുന്ന വിഷങ്ങളുടെ അളവു കൂടും, അവയെല്ലാം ചേര്‍ന്ന് ശ്വാസകോശത്തില്‍ അര്‍ബുദത്തിനു കാരണമാകും.