NEWS

എടിഎമ്മിലൂടെ ഇനി സ്വർണ്ണവും 

ന്നത്തെ കാലത്ത് എടിഎമ്മിലൂടെ പണമിടപാടുകള്‍ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. എവിടെയെങ്കിലും പോകുമ്ബോഴും മറ്റും കയ്യില്‍ പണം സൂക്ഷിക്കുന്നതിന് പകരം എവിടെ നിന്നും ഇഷ്ടാനുസരണം പണമിടപാടുകള്‍ നടത്താം എന്നതാണ് എടിഎമ്മുകള്‍ ഇത്രയധികം ജനപ്രിയമാകാന്‍ കാരണം.ഇപ്പോളിതാ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും വരെ എടിഎമ്മുകള്‍ !!
ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം യാഥാര്‍ഥ്യമാകുകയാണ്. ഹൈദരാബാദിലാണ് ആദ്യ ഗോള്‍ഡ് എടിഎം എത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഗോള്‍ഡ്‌സിക്ക ലിമിറ്റഡാണ് ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎമ്മുമായി എത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല വില്‍ക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ആയിരിക്കും ഇത്. ഈ എടിഎമ്മുകള്‍ വഴി സ്വര്‍ണ്ണം വാങ്ങാന്‍ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്. മറ്റ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പോലെ ഗോള്‍ഡ് എടിഎമ്മിലൂടെ എളുപ്പത്തില്‍ സ്വര്‍ണം വാങ്ങുന്നതിനായി പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാര്‍ട്ട് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് കമ്ബനി നല്‍കുന്നു.
അഞ്ച് കിലോഗ്രാം സ്വര്‍ണം വീതമാണ് ഓരോ മെഷീനിലും നിക്ഷേപിക്കുക. ഇവയില്‍ നിന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള, ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണമാണ് ലഭിക്കുക. 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെ സ്വര്‍ണം വിതരണം ചെയ്യാന്‍ ഈ യന്ത്രത്തിന് സാധിക്കുന്നതാണ്. ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വില അനുസരിച്ചാകും സ്വര്‍ണം ലഭ്യമാകുക. മറ്റ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് പോലെ തന്നെ എല്ലാവര്‍ക്കും സ്വര്‍ണ്ണം വാങ്ങാനുള്ള സൗകര്യവും ലഭിക്കുന്നു. ഓരോ ഗ്രാം സ്വര്‍ണ്ണവും മെഷീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം, തൂക്കം, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കാനാണ് പ്രോട്ടോടൈപ്പ് മെഷീനുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.ഇന്ത്യയില്‍ ഉടനീളം ഒരു വര്‍ഷത്തിനുള്ളില്‍ 3,000 ഗോള്‍ഡ് എടിഎമ്മുകള്‍ സ്ഥാപിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

Back to top button
error: