ഏറ്റവുമധികം പൊതുകടം പേറുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒൻപതാം സ്ഥാനത്ത്.കഴിഞ്ഞ വർഷവും കേരളം ഒൻപതാം സ്ഥാനത്തായിരുന്നു.3.29 ലക്ഷം കോടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടം.ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങൾ പൊതുകടത്തിന്റ കാര്യത്തിൽ കേരളത്തെക്കാൾ മുൻപിലുണ്ട്. യുപിയാണ് ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനം: 6.29 ലക്ഷം കോടി.കഴിഞ്ഞ തവണയും യുപി തന്നെയായിരുന്നു കടപ്പെരുപ്പത്തിൽ ഒന്നാം സ്ഥാനത്ത്.
രണ്ടാമത് തമിഴ്നാടും മൂന്നാമത് മഹാരാഷ്ട്രയുമാണ്.ബംഗാളും രാജസ്ഥാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ ഏറ്റവും കുറച്ചു പൊതുകടമുള്ള സംസ്ഥാനം മിസോറം ആണ്. ആറാം സ്ഥാനത്ത് കർണാടകയും ഏഴാം സ്ഥാനത്ത് ഗുജറാത്തുമുണ്ട്.
കേരളത്തിന് തൊട്ടുപിന്നിൽ പത്താം സ്ഥാനത്താണ് മധ്യപ്രദേശ്.