NEWS

കെ.എസ്. ആര്‍.ടി.സി ബസില്‍ യുവതിയെ ശല്യം ചെയ്ത എഎസ്ഐ പിടിയിൽ; അറസ്റ്റ് ചെയ്യാതെ ഒഴിവാക്കി കോട്ടയം വെസ്റ്റ് പൊലീസ്

കോട്ടയം:കെ.എസ്. ആര്‍.ടി.സി ബസില്‍ യുവതിയെ ശല്യം ചെയ്ത എഎസ്ഐ പിടിയില്‍.പത്തനംതിട്ട ഇലവുംതിട്ട സ്‌റ്റേഷനിലെ എ.എസ്.ഐ യാണ് യാത്രക്കാരിയെ ശല്യം ചെയ്തത സംഭവത്തിൽ പിടിയിലായത്.എന്നാൽ എഎസ്ഐ ആണെന്നറിഞ്ഞതോടെ കേസില്ലാതെ ഒഴിവാക്കി വിടുകയായിരുന്നു.പരാതിക്കാരിയുടെ കൈയ്യിൽ നിന്നും പരാതി ഇല്ലെന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങന്നൂരില്‍ നിന്ന് കോട്ടയത്തേയ്ക്ക് വന്ന ബസില്‍ ഇയാളുടെ ശല്യം അസഹനീയമായതോടെ യുവതി കണ്ടക്ടറോട് പരാതി പറഞ്ഞു.കോട്ടയത്ത് ബസ് എത്തിയപ്പോൾ കണ്ടക്ടർ വെസ്റ്റ് പൊലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു പ്രതി എ.എസ്.ഐ ആണെന്ന് തിരിച്ചറിഞ്ഞത്.ഇതറിഞ്ഞതോടെ ഒത്തുതീർപ്പാക്കി പരാതിക്കാരിയെ പറഞ്ഞുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: