NEWS

വാർഷിക പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേർന്ന് മന്ത്രി വി ശിവൻകുട്ടി

 സംസ്ഥാനത്ത് ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഇന്നാരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.അഞ്ച് മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. എട്ട്, ഒമ്ബത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ആകെ 34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നതെന്നും കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.
 .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: