NEWS

കൊറോണയ്ക്ക് അവസാനമില്ല;യുഎസില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു

ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു.യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എല്ലാ പുതിയ കേസുകളിലും കാണപ്പെടുന്നത് ഈ പുതിയ ഉപവിഭാഗമാണ്.

സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.കൂടുതല്‍ അപകടകാരിയല്ലെങ്കിലും ഒരിക്കല്‍ കൊറോണ വന്ന് പോയവര്‍ക്ക് വീണ്ടും ബാധിക്കാനുള്ള ശേഷി ഈ ഉപവകഭേദത്തിന് കൂടുതലാണ്. മാത്രവുമല്ല, രോഗം ബാധിച്ച്‌ കഴിഞ്ഞാല്‍ നെഗറ്റീവ് ആകുന്നതിനും കാലതാമസമെടുക്കുമെന്നതാണ് പ്രത്യേകത.

Back to top button
error: