രാജ്യത്തെ സാംസ്കാരിക ചരിത്രം തിരുത്തി എഴുതാൻ സംഘപരിവാറിന്റെ ബോധപൂർവമായ നീക്കം .പുരാണകഥകൾ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാക്കി സാധൂകരണം നല്കാൻ ആണ് നീക്കം .ഇതിനെന്നോണം കേന്ദ്ര സർക്കാർ ഒരു സമിതി നിയോഗിച്ചു .
12000 വർഷം പുറകോട്ടുള്ള ഇന്ത്യയുടെ ചരിത്രം പഠിക്കാൻ ആണ് സമിതിയെന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചത് .പുരാവസ്തു വകുപ്പ് നടത്തിയ ശാസ്ത്രീയ പഠനപ്രകാരം ഇന്ത്യയുടെ ചരിത്രത്തിനു 5000 വർഷത്തെ പഴക്കമേ ഉള്ളൂ .
വിവേകാനന്ദ ഫൗണ്ടേഷന്റെ ഡോ മഖൻലാൽ ,ലോക ബ്രാഹ്മണ ഫെഡറേഷന്റെ പണ്ഡിറ്റ് എംആർ ശർമ്മ ,ഡോ ആസാദ് കൗശിക് എന്നിവരടക്കം നിരവധി സംഘപരിവാർ അനുകൂലികളെ കുത്തി നിറച്ചതാണ് സമിതി .ഇന്ത്യൻ ചരിത്രത്തിനു 12000 ൽ പരം വർഷത്തെ ചരിത്രമുണ്ടെന്ന് പറഞ്ഞ് സംഘപരിവാർ സംഘടനകൾ ഡൽഹിയിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു .ഇതൊക്കെ ശാസ്ത്രീയമാണ് എന്ന മട്ടിലാക്കാൻ ആണ് പുതിയ നീക്കം .ചരിത്രം ഐതിഹ്യങ്ങൾക്ക് അനുസരിച്ച് തിരുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട് .