NEWS

ഭര്‍ത്താവ് ജീവനൊടുക്കിയ കാര്യം അറിഞ്ഞ് അവിടേക്ക് പുറപ്പെട്ട ഭാര്യയും സഹോദരിയും കാര്‍ തട്ടി മരിച്ചു

തിരുവനന്തപുരം: ഭര്‍ത്താവ് ജീവനൊടുക്കിയ കാര്യം അറിഞ്ഞ് അവിടേക്ക് പുറപ്പെട്ട ഭാര്യയും സഹോദരിയും കാര്‍ തട്ടി മരിച്ചു.പനത്തുറ ജി.ജി കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32) ഇവരുടെ സഹോദരി ശാരിമോള്‍  (31) എന്നിവരാണ് മരിച്ചത്. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ വെച്ച്‌ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ കാറിടിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 9.30 ഓടെ വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്താണ് സംഭവമുണ്ടായത്.ഐശ്വര്യയുടെ ഭര്‍ത്താവ് ശ്രീജി നെടുമങ്ങാടാണ് താമസിക്കുന്നത്. ഇദ്ദേഹം വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞായിരുന്നു ഐശ്വര്യയും ശാരിമോളും അവിടേക്കു പോകുന്നതിന് ബസ് കയറാനായി ബൈപ്പാസിലെത്തിയപ്പോഴായിരുന്നു അപകടം.

 

Signature-ad

ഐശ്വര്യയുടെ മരണം ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് സംഭവിച്ചിരുന്നു. ഗുരുതരപരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശാരിമോള്‍ അര്‍ദ്ധരാത്രിയോടെയാണ് മരിച്ചത്.

Back to top button
error: