കൊച്ചി: മെട്രോ നിര്‍മ്മാണത്തില്‍ പിശകു പറ്റിയതായി ഇ ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുമെന്നും ശ്രീധരന്‍ അറിയിച്ചു.
പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോ മെട്രോ 347-ാം നമ്ബര്‍ തൂണിന്റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ പറയുന്നു. തൂണിന്റെ അടിത്തറ ബലപ്പെടുത്ത ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആല്‍എല്‍ അറിയിക്കുന്നത്.
ഒരു മാസം മുമ്ബാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്ബര്‍ മെട്രോ തൂണ്‍ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെട്രോ ട്രാക്കിന്റെ അലൈന്‍മെന്റിന് അകല്‍ച്ച സംഭവിച്ചിരുന്നു.