മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ക്രീമുകള്‍ക്ക് വലിയ പങ്കൊന്നുമില്ല എന്നതാണ് വാസ്തവം.എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീമും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നും അറിയുക
നാടന്‍ പ്രയോഗങ്ങള്‍
- പച്ചമഞ്ഞളും പേരയുടെ കിളുന്തിലയും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക.
- ചെറുനാരങ്ങാനീര് ദിവസവും പുരട്ടുക.
- കസ്തൂരിമഞ്ഞള്‍ പനിനീരിലരച്ച് ദിവസവും പുരട്ടുക.
- ചെറുതേനില്‍ രക്തചന്ദനം ചാലിച്ച് മുഖത്ത് പുരട്ടുക
- ചന്ദനവും മഞ്ഞളും അരച്ചുയോജിപ്പിച്ചു പതിവായി മുഖത്ത് തേയ്ക്കുക.
- തുളസിയില തിരുമ്മി നീര് മുഖത്ത് പുരട്ടുക.
- ചെരുനാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക.
-
- വിടരാത്ത നാല് മുല്ലമൊട്ടുകളള് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വെച്ച് രാവിലെ എടുത്തു അരച്ച് മുഖം കഴുകുക.
-
- ചന്ദനവും അല്‍പ്പം കര്‍പ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖത്ത് പുരട്ടുക.
-
- വേപ്പിലയും മഞ്ഞളും കൂടി അരച്ച് പുരട്ടുക.
-
- പാലിന്റെ പാടയും മഞ്ഞളും ചേര്‍ത്തു രാവിലെ അര മണിക്കൂര്‍ പുരട്ടുക.
-
- കടുക്കത്തോട് അരച്ച് പുരട്ടുക
.
-
-
- തേങ്ങ വെള്ളം കൊണ്ടു മുഖം കഴുകുകയും ഇളനീര് പതിവായി കഴിക്കുകയും ചെയ്യുക.
-
-
-
-
- രക്ത ചന്ദനം അരച്ച് ചെറുതേനില്‍ ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകുക.
-
-