വെറും ഒരു പഴം എന്നതിനേക്കാൾ ഉപരിയായി ധാരാളം ഗുണങ്ങൾ ഓറഞ്ചിലുണ്ട്.അവ നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ സൗന്ദര്യസംരക്ഷണം എന്നിവയുടെ ഭാഗമായി എളുപ്പത്തിൽ ഉപയോഗിക്കാം.നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം.ഓറഞ്ച് കഴിക്കുന്നതിന്റെ വിവിധ ഗുണങ്ങളെക്കുറിച്ച് അറിയാം.
- ഓറഞ്ച് രക്തശുദ്ധി വരുത്താനും വിശപ്പ് വര്‍ധിപ്പിക്കാനും നല്ലതാണ്.
- ഓറഞ്ച് നീരില്‍ നെല്ലിക്കയുടെ നീരും അല്‍പം തേനും ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ മുഖത്ത് പുരട്ടിയാല്‍ നല്ല നിറം വയ്ക്കും
- ഗര്‍ഭകാലത്ത് പതിവായി ഓറഞ്ച് കഴിച്ചാല്‍ കുഞ്ഞിന് നിറം വയ്ക്കും.
- ഓറഞ്ചു നീര്, ചൂടാറിയ വെള്ളം, തിളപ്പിച്ചാറ്റിയ പാല്‍ എന്നിവ സമം എടുത്ത് തേന്‍ ചേര്‍ത്ത് പാനീയമാക്കി കുട്ടികള്‍ക്ക് നല്‍കിയാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കും.
- ചുണങ്ങുള്ളവര്‍ ഓറഞ്ചിന്‍റെ തൊലിയരച്ചു പുരട്ടി വലിഞ്ഞശേഷം ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. കുറച്ച് ദിവസം ഈ രീതി തുടര്‍ന്നാല്‍ ചുണങ്ങ് ഇല്ലാതാകും.
- ഓറഞ്ചിന്‍റെ തൊലി അടര്‍ത്തിയെടുത്ത ഉടന്‍ പനിനീരില്‍അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറും. മുഖസൌന്ദര്യവും വര്‍ധിക്കും.
കുരുവോടു കൂടി ഓറഞ്ച് ദിവസേന ഒരെണ്ണമെങ്കിലും കഴിച്ചാല്‍ രക്താതിമര്‍ദ്ദം കൂടുകയില്ല.
വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ എ, ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങളായ കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ധാരാളം ധാതുക്കൾ എന്നിവ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്ക് ഇത് വളരെയധികം ഗുണം ചെയ്യും.കൊറോണക്കാലത്ത് ആരോഗ്യ വിദഗ്ധർ പോലും പറഞ്ഞത് ഓറഞ്ച് ദിവസവും കഴിക്കുന്നതിനെപ്പറ്റിയാണ്.
ഒരു ദിവസം ഒരു ഓറഞ്ച് കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അതിലെ പോഷകങ്ങൾ കാരണം, ആരോഗ്യത്തിന് മൊത്തത്തിലുള്ള ഗുണം നൽകുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് അണുബാധകൾ ഒഴിവാക്കാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് നിങ്ങളെ സുരക്ഷിതമായി നിലനിർത്താനും, സൂര്യതാപം മൂലം ചർമ്മത്തിന് ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.