KeralaNEWS

വീണ്ടും ചൈനയുടെ കുടത്തിൽ നിന്നും ആ ഭൂതം വെളിയിൽ ചാടി

ബീജിങ്: എല്ലാവർഷവും മാർച്ച് മാസത്തോടെ ചൈനയുടെ കുടത്തിൽ നിന്നും ആ ഭൂതം വെളിയിൽ ചാടും.പിന്നെ ലോകത്തിന്റെ മൊത്തം ഉറക്കം കെടുത്തി,.ആകെയൊന്ന് ചുറ്റിയടിച്ച് സെപ്തംബർ-ഓഗസ്റ്റ് മാസത്തോടെ തിരികെ കൂട്ടിൽക്കയറും.ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പഴികേൾക്കുന്നത് കേരളമായിരിക്കും-ഏതൊക്കെ രീതിയിൽ ആ ഭൂതത്തെ പ്രതിരോധിച്ചാലും!


ചൈനയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന കാര്യമാണ് പറഞ്ഞത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 13 ന​ഗരങ്ങളില്‍ കൂടി ഇവിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.അതുകൂടാതെ ചൈനയിലെ നിരവധി ന​ഗരങ്ങളില്‍ ഭാ​ഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടി കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതാണ് ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ ഇന്ന് മാത്രം 3,000 പേര്‍ക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു.തലസ്ഥാനമായ ബീജിങ്ങില്‍ പൊതു പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

 

Signature-ad

ഇവിടങ്ങളിൽ പൊതു ​ഗതാ​ഗതം പൂര്‍ണമായും നിരോധിച്ചു.നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.ജനങ്ങള്‍ കൂട്ടം കൂടുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കി എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായാണ് വിവരം.2019 ഡിസംബറില്‍ ചൈനയിലാണ് ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: