വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്.ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള് എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്.
എന്നാല്‍ അത് തെറ്റായ രീതിയാണ് കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്ക്കുമ്പോള് സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള് അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം.
ദിവസവും ഇസ്തിരിയിടാതെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായി വസ്ത്രങ്ങള്‍ ഇസ്തിരിയിടുക.ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് എടുത്തുവെക്കുന്നത് സമയവും വൈദ്യുതിയും ലാഭിക്കും ഉറപ്പ്. വസ്ത്രങ്ങള്‍ എപ്പോഴും നല്ലപോലെ മടക്കിയൊതുക്കി വെക്കുകയാണെങ്കില്‍ എപ്പോഴും ഇസ്തിരിയിടേണ്ട ആവശ്യവുമില്ല.
നമ്മുടെ വീടുകളിൽ ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിജ്.പീക്ക് ലോഡ് ഉള്ള സമയത്ത് (വൈകിട്ട് 6 മണി മുതൽ രാത്രി 10 വരെ) രണ്ടു മുതൽ നാലു മണിക്കൂർ വരെ ഫ്രിജ് ഓഫ് ചെയ്തിടാം.വൈദ്യുത ബില്ലിൽ ലാഭം കിട്ടും.ഫ്രിജിന്റെ കാലയളവും വർധിക്കും.
വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ ആ പതിവൊന്ന് തിരുത്തി നോക്കൂ.നല്ല വെയിലുള്ള സമയമാണല്ലോ ഇത് വീടിന് പുറത്തിട്ട് തുണികള്‍ ഉണക്കാവുന്നതാണ്.. ചൂട് സമയത്ത് ഫാൻ എപ്പോഴും ഓണായിരിക്കുമല്ലോ.എന്നാലും കാറ്റ് കൊണ്ട് അല്പം ആശ്വാസം കിട്ടിയാല്‍ കറങ്ങുന്ന ഫാനിനെ മറന്ന് നമ്മള് മറ്റൊരു ഭാഗത്തേക്ക് ഓരോ ആവശ്യങ്ങള്‍ക്കായി നീങ്ങുകയും ചെയ്യും. ആരും ഓഫ് ചെയ്യാനില്ലാതെ എന്തിനോ വേണ്ടി കറങ്ങുന്ന ഫാനും ലൈറ്റും അപ്പോഴും അവിടെ കാണാം. ഈ ശീലം ഇനി മാറണം.ആവശ്യത്തിന് ഉപയോഗിച്ച ശേഷം താമസംവിനാ ഓഫ് ചെയ്യുക ഈ ഉപകരണങ്ങളും.
വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ..
- ഉപയോഗം കഴിഞ്ഞാലുടന്‍ ലൈറ്റും ഫാനും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യുക.
- വൈദ്യുതോപകരണങ്ങള്‍ ശരിയായി പ്രവര്ത്തിക്കുന്നുണ്ടെന്നുറപ്
പ് വരുത്തുക. വൈദ്യുതി ഉപയോഗം ഫലപ്രദമാക്കാന്‍ ഇത് സഹായിക്കും. - എയര്‍ കണ്ടീഷണര്‍ സര്‍വീസ് ചെയ്യുകയും കേടുപാടു തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.
- പകല്‍ ലൈറ്റുപയോഗിക്കാത്ത
- വിധം വെളിച്ചം കിട്ടുന്ന രീതിയില്‍ മുറികളുടെ ജനാല തുറന്നിടുക.
- കഴിയുമെങ്കില്‍ സൂര്യ പ്രകാശം കടക്കുംവിധം നിര്‍മാണസമയത്ത് മേല്‍ക്കൂരയില്‍ കണ്ണാടി ഓടുകള്‍ പതിക്കുക.
- എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുക. ട്യൂബ് ലൈറ്റുകള്‍ക്കും കോംപാക്ട്ഫ്ളൂറസന്റ് ലാമ്പുകള്‍ക്കും വേണ്ടുന്ന വൈദ്യുതിയെക്കാള്‍ കുറച്ച് മതിഎല്‍.ഇ.ഡി ക്ക്. മാത്രമല്ല, എല്‍. ഇ.ഡി ബള്‍ബുകള്‍ കൂടുതല്‍ ഈടും നില്ക്കും.
- ബാല്‍ക്കണി, ബാത്ത്റൂം
- എന്നിവിടങ്ങളില്‍ ഡിം ലൈറ്റുകള്‍ ഉപയോഗിക്കുക.
ഡെക്കറേഷന് ലൈറ്റുകള്‍, കണ്‍സീല്‍ഡ് ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവ ആവശ്യത്തിന് പ്രകാശം നല്‍കില്ലെന്ന് മാത്രമല്ല കൂടുതല്കറണ്ടും ഉപയോഗിക്കും. - ഗുണനിലവാരമുള്ള ഇലക്ട്രോണിക് റെഗുലേറ്ററുള്ള ഫാന്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാം. വിലകുറഞ്ഞ, പഴക്കംചെന്ന ഫാനുകള്‍ വളരെക്കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമെന്നു മറക്കരുത്.
- ഭിത്തിക്കും സീലിങ്ങിനും ഇളംനിറം നല്‍കുക. കൂടുതല്‍
- കൂടുതല്‍ വെളിച്ചംമുറിക്കുള്ളില് പ്രതിഫലിക്കും. ഇതുവഴി പകല്‍ സമയം ലൈറ്റുകള്‍ ഒഴിവാക്കാം.
- മുറികള്‍ക്ക് മികച്ച വെന്റിലേഷന് നല്‍കുക. അങ്ങനെയെങ്കില്‍ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
- കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടര്‍ ടാങ്കിലെ വെള്ളംവേഗത്തില് തീരാന്‍ കാരണമാകും. ഇത് മൂലം ഇടയ്ക്കിടെ ടാങ്കില്‍ വെള്ളംഅടിയ്ക്കേണ്ടി വരുന്നത് വൈദ്യുതി ബില്‍ കൂട്ടും.
- വയറിംഗിന് ശരിയായ വയറുകള്‍ ഉപയോഗിക്കുക. വൈദ്യുതി നഷ്ടം
- കുറയ്ക്കാന്‍ ഇതു സഹായിക്കും.
- ലാമ്പ്ഷേഡ്, ബള്‍ബ് തുടങ്ങിയവ ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കിയാല്‍ കൂടുതല്‍ വെളിച്ചം കിട്ടും.