വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഉപ്പിട്ട് വേവിച്ച ചെറുപയര്‍.പ്രഭാതത്തിൽ കഴിക്കുകയാണെങ്കിൽ ഒരു പകലിലേക്ക് വേണ്ട ഊർജം മാത്രമല്ല, ദഹനവും ഇത് എളുപ്പമാക്കും.(ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളെങ്കില്‍ ഇവ മുളപ്പിച്ച് ഉപ്പിട്ടു വേവിച്ചു കഴിച്ചാല്‍ മതിയാകും). ഇതിലെ നാരുകളാണ് ഗുണം നല്‍കുന്നത്.കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഇത് മലബന്ധം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു തടയിടാം. ടോക്സിനുകള്‍ നീക്കുന്നതിനാല്‍ ലിവര്‍, കിഡ്നി ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.
പ്രോട്ടീന്‍ മാത്രമല്ല, കാല്‍സ്യം സമ്ബുഷ്ടമായ ഒരു ഭക്ഷണം കൂടിയാണ് ചെറുപയര്‍. അതിനാൽ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമം.കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും മുതിര്‍ന്നവരില്‍ വരാന്‍ സാധ്യതയുള്ള ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കും ഇത് ഏറെ ഉത്തമമാണ്.
പ്രോട്ടീനും നാരുകളും അടങ്ങിയ ചെറുപയര്‍ ഉപ്പിട്ടു വേവിച്ചു ലേശം ദിവസവും കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.അതേ സമയം ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും ഇത് നല്ലതാണ്. കുട്ടികള്‍ക്കു പുഴുങ്ങിയ ചെറുപയറില്‍ ലേശം ശര്‍ക്കര ചേര്‍ത്തു കൊടുക്കുന്നത് തൂക്കം വര്‍ദ്ധിപ്പിയ്ക്കും. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്.ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും.
ശരീരത്തിന് രോഗപ്രതിരോധ ശേഷി ലഭ്യമാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ചെറുപയര്‍ ഉപ്പിട്ടു പുഴുങ്ങിയത്. ഇതിലെ പോഷകങ്ങള്‍ വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നതിന് ഏറെ ഉത്തമമാണ്.
കൊളസ്ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചെറുപയര്‍ പുഴുങ്ങിയത്. ഇതിലെ നാരുകളും മറ്റു പോഷക ഗുണങ്ങളും കുറഞ്ഞ കൊഴുപ്പുമെല്ലാം ശരീരത്തിലെ കൊളസ്ട്രോള്‍ തോതു കുറയ്ക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണിത്.
ഇത് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഈ സമയത്തു സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയക്കുമെല്ലാം ഏറെ നല്ലതാണ്. ആര്‍ത്തവ വൈഷമ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു പിടി ചെറുപയര്‍ ഉപ്പിട്ടു പുഴുങ്ങി കഴിച്ചാല്‍ മതിയാകും.
ഫോളേറ്റ് സമ്ബുഷ്ടമായ ചെറുപയര്‍ ഗര്‍ഭകാലത്ത് ഏറെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. ഇത് എല്ലാ ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുകയുമില്ല. ചീര, ചെറുപയര്‍ പോലുള്ളവ ഫോളേറ്റ് സമ്ബുഷ്ടമാണ്.
അയേണ്‍ സമ്ബുഷ്ടമായ ഒന്നാണ് ചെറുപയര്‍. ഇതു കൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ക്ക് ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. രക്തക്കുറവുള്ള കുട്ടികള്‍ക്കും ഇതു ശീലമാക്കിയാല്‍ ഏറെ പ്രയോജനങ്ങള്‍ ലഭിയ്ക്കും.