BusinessIndia

എന്‍. ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിതനായി

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഔദ്യോഗികമായി നിയമിതനായി. എയര്‍ ഇന്ത്യ കഴിഞ്ഞയാഴ്ച നടത്തിയ ബോര്‍ഡ് മീറ്റിംഗിലാണ് നിയമനത്തിന് അനുമതി നല്‍കിയത്. എയര്‍ലൈനിന്റെ മുന്നോട്ടുള്ള വളര്‍ച്ചാ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്നു.

Signature-ad

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാന്‍ സഞ്ജീവ് മേത്ത എന്നിവരേയും ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തിന് ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സുകള്‍ വന്നതോടെ നിയമനത്തിന് വഴിയൊരുക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

എന്‍ ചദ്രശേഖരന്‍ 2022 ഫെബ്രുവരിയില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി അഞ്ച് വര്‍ഷത്തേക്ക് വീണ്ടും നിയമിതനായി. ഇതേത്തുടര്‍ന്ന് എന്‍ ചന്ദ്രശേഖരനെ ഏതാനും ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ബോര്‍ഡ് ചെയര്‍മാനാക്കാന്‍ അനുമതി തേടി ടാറ്റ സണ്‍സ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. അടുത്ത മാസം ചുമതലയേല്‍ക്കേണ്ടിയിരുന്ന, നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവച്ച ഇല്‍ക്കര്‍ ഐസിക്ക് പകരക്കാരനായി എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയെ ടാറ്റ സണ്‍സ് ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹോള്‍ഡിംഗ് കമ്പനി പുതിയ നിയമനത്തിന് അന്തിമരൂപം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.

പുതിയ സിഇഒ എയര്‍ ഇന്ത്യയുടെ ചുമതല എത്രയും വേഗം ഏറ്റെടുക്കാനും പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിടാനും ടാറ്റ സണ്‍സിന് താല്‍പ്പര്യമുണ്ട്. എയര്‍ ഇന്ത്യയുടെ ശൃംഖല വിപുലീകരിക്കാനും ഫ്ലീറ്റ് നവീകരിക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ലോകത്തെ ഏറ്റവും സാങ്കേതികമായി നൂതനമായ എയര്‍ലൈനാക്കി മാറ്റാനും ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി എയര്‍ലൈനിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് ചന്ദ്രശേഖരന്‍ അടുത്തിടെ പറഞ്ഞിരുന്നു. എയര്‍ ഇന്ത്യയുടെ അടിസ്ഥാന സേവന നിലവാരം മെച്ചപ്പെടുത്തല്‍, കൃത്യസമയത്തുള്ള പ്രകടനം, യാത്രക്കാരുടെ പരാതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഉപഭോക്തൃ കോള്‍ സെന്ററുകള്‍ എന്നിവക്ക് വരും മാസങ്ങളില്‍ മുന്‍ഗണന നല്‍കും.

ആഭ്യന്തര, അന്താരാഷ്ട്ര ശൃംഖല വികസിപ്പിക്കുന്നതിനായി എയര്‍ലൈനിന്റെ ഫ്‌ളീറ്റ് നവീകരിക്കുന്നതായിരിക്കും പുതിയ സിഇഒയുടെ ശ്രദ്ധാകേന്ദ്രമെന്ന് അധികൃതര്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ പുനഃസംഘടിപ്പിച്ച ബോര്‍ഡിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളായി സഞ്ജീവ് മേത്തയെ നാമനിര്‍ദ്ദേശം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: