പാലക്കാട്: ജില്ലയില്‍ ചൂട് അതിവേഗം ഉയരുന്നു.ഈ വര്‍ഷം ഇതാദ്യമായി താപനില 41 ഡിഗ്രിയിലെത്തി.മുണ്ടൂര്‍ ഐആര്‍ടിസിയിലാണ് ശനിയാഴ്ച 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്.കഴിഞ്ഞ കുറച്ച് ദിവസമായി മുണ്ടൂരില്‍ തുടര്‍ച്ചായായ ദിവസങ്ങളില്‍ താപനില 41 ഡിഗ്രിയാണ്.
ചൂട് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.കഴിഞ്ഞയാഴ്ച ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായെങ്കിലും മഴ ലഭിച്ചില്ല.