ഡിജിറ്റൽ പേയ്മെന്റ്റ് നടത്തുമ്പോൾ ഫെയിൽ ആയ തുക , പേയ്മെന്റ് നടത്താൻ ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് /ഡെബിറ്റ് കാർഡ്/ പി പി ഐ / ബാങ്ക് അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ RBI യുടെ CMS പോർട്ടലിൽ https://cms.rbi.org.in പരാതി സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 14440 എന്ന നമ്പറിൽ മിസ്ഡ് കാൾ അടിച്ചാലും മതിയാകും.
ഇതോടൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
✔️ നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക.പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല.
✔️ UPI ID പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ.
✔️ ആപ്പിന്റെ UPI PIN പേജിൽ മാത്രമേ UPI PIN ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓർക്കുക. മറ്റൊരിടത്തും UPI PIN ഷെയർ ചെയ്യരുത്.
✔️ പണം ഒടുക്കുന്നതിന് മാത്രം QR കോഡ് സ്കാൻ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് QR കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.
✔️ ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്ക്രീൻ ഷെയറിംഗ് ആപ്പുകളോ SMS ഫോർവെഡിംഗ് ആപ്പുകളോ മനസ്സിലാക്കാതെ ഡൗൺലോഡ് ചെയ്യരുത്.